|    May 28 Sun, 2017 12:31 pm
FLASH NEWS

നിയമന കുംഭകോണം: മനീഷ് സിസോദിയയെ എസിബി ചോദ്യം ചെയ്യും

Published : 8th October 2016 | Posted By: SMR

ന്യൂഡല്‍ഹി: ഡല്‍ഹി വനിതാ കമ്മീഷനിലെ നിയമന കുംഭകോണവുമായി ബന്ധപ്പെട്ട കേസില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അഴിമതി വിരുദ്ധ ബ്രാഞ്ച് (എസിബി) വിളിപ്പിച്ചു. ഒക്ടോബര്‍ 14ന് സിസോദിയ ഹാജരാവണം. അന്ന് അദ്ദേഹത്തെ ചോദ്യം ചെയ്യുമെന്ന് അഴിമതി വിരുദ്ധ വിഭാഗം മേധാവി മുകേഷ് മീണ അറിയിച്ചു. ലഫ്. ഗവര്‍ണര്‍ നജീബ് ജംഗ് നിയമിച്ച ഉദ്യോഗസ്ഥനാണ് മീണ. ഇതേ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെയും വനിതാ കമ്മീഷന്‍ അധ്യക്ഷന്‍ സ്വാതി മലിവാളിന്റെയും പേര് അഴിമതി വിരുദ്ധ ബ്രാഞ്ച് നേരത്തേ ചേര്‍ത്തിരുന്നു. എന്നാല്‍, കേസിന് പിന്നിലെ ഗൂഢാലോചന തുറന്നുകാണിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശപ്രകാരമാണ് കേസെടുത്തതെന്നും കെജ്‌രിവാള്‍ പറഞ്ഞിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day