|    Mar 25 Sat, 2017 1:25 pm

നിയമനനിരോധനം ഉണ്ടാവില്ല: മന്ത്രി

Published : 14th July 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരുതരത്തിലുമുള്ള നിയമന നിരോധനം ഉണ്ടാവില്ലെന്നു ധനമന്ത്രി തോമസ് ഐസക്. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി എല്ലാ വകുപ്പുകളിലും മാനദണ്ഡങ്ങള്‍ക്കു വിധേയമായി തസ്തികകള്‍ സൃഷ്ടിക്കുമെന്നും ബജറ്റ് ചര്‍ച്ചയുടെ മറുപടിപ്രസംഗത്തില്‍ മന്ത്രി വ്യക്തമാക്കി. സാമ്പത്തികസ്ഥിതി കണക്കിലെടുത്ത് അടുത്ത രണ്ടുവര്‍ഷത്തേക്ക് ആരോഗ്യമേഖലയില്‍ മാത്രമായിരിക്കും പുതിയ നിയമനമെന്ന ബജറ്റ് പ്രസംഗത്തിലെ പ്രഖ്യാപനമാണു ധനമന്ത്രി തിരുത്തിയത്.
ക്ഷേമപെന്‍ഷനുകള്‍ 1000 രൂപയായി ഏകീകരിക്കുമ്പോള്‍, നിലവില്‍ അതില്‍ കൂടുതല്‍ തുക പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് അതേ തുകതന്നെ ലഭിക്കും. പ്രവാസികളുടെ പുനരധിവാസത്തിന് ആവശ്യമായ പണം നല്‍കും. കൈത്തറി ഉല്‍പന്നങ്ങള്‍ക്കു വര്‍ഷം മുഴുവന്‍ അഞ്ചുശതമാനം വിലക്കിഴിവു നല്‍കുമെന്നും ഐസക് പ്രഖ്യാപിച്ചു.
ഓണത്തിനും വിഷുവിനും 20-25 ശതമാനം വിലക്കിഴിവ് അനുവദിക്കും. പൊതുവിപണികളില്‍ ഇടപെടുന്നതിനു കൂടുതല്‍ പണംനല്‍കും. പ്ലാന്റേഷന്‍ മേഖലയില്‍ പഴയ ലയങ്ങള്‍ മാറ്റി വീട് നിര്‍മിച്ചുനല്‍കുന്നതിനു പദ്ധതി നടപ്പാക്കും. ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി ക്ലാസുകള്‍ ഹൈടെക് ആക്കുന്ന പദ്ധതി പുതുക്കാട്, തളിപ്പറമ്പ്, ആലപ്പുഴ, കോഴിക്കോട് നോര്‍ത്ത് എന്നിവിടങ്ങളില്‍ ആരംഭിക്കും.

(Visited 23 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക