|    May 26 Fri, 2017 12:01 am
FLASH NEWS

നിയമനങ്ങളില്‍ ക്രമക്കേട് കണ്ടെത്തി

Published : 16th July 2016 | Posted By: SMR

തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്തെ വിവാദ ഉത്തരവുകള്‍ പുനപ്പരിശോധിക്കാന്‍ രൂപീകരിച്ച മന്ത്രിസഭാ ഉപസമിതി ഇന്നലെ എട്ടു വകുപ്പുകളിലെ ഫയലുകള്‍കൂടി പരിശോധിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനിലടക്കം നിയമനങ്ങളില്‍ ക്രമക്കേട് കണ്ടെത്തി. സഹകരണ തിരഞ്ഞെടുപ്പ് കമ്മീഷനിലും നിയമവിരുദ്ധ നിയമനങ്ങളായിരുന്നുവെന്നു വ്യക്തമായിട്ടുണ്ട്.
ന്യൂനപക്ഷ ക്ഷേമവകുപ്പില്‍ ഉന്നത തസ്തികയില്‍ ഉള്‍പ്പെടെ വ്യാപക ക്രമക്കേടുകളാണ് ഉപസമിതി കണ്ടെത്തിയത്. തൃപ്പൂണിത്തുറ ഹില്‍പാലസിലെയും നിയമനത്തില്‍ ക്രമക്കേട് വ്യക്തമായതായാണ് സൂചന. മന്ത്രി എ കെ ബാലന്‍ കണ്‍വീനറും ടി എം തോമസ് ഐസക്, വി എസ് സുനില്‍കുമാര്‍, മാത്യു ടി തോമസ്, എ കെ ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ അംഗങ്ങളായ സമിതിയാണ് ഫയലുകള്‍ പരിശോധിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day