|    May 28 Sun, 2017 4:13 pm
FLASH NEWS

നിയമനം ലഭിച്ച 330 അസിസ്റ്റന്റുമാര്‍ കേസില്‍ എതിര്‍കക്ഷികള്‍

Published : 5th September 2016 | Posted By: SMR

പി വി മുഹമ്മദ് ഇഖ്ബാല്‍

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ ജോലി ലഭിച്ച 330 അസിസ്റ്റന്റുമാരുടെ ഭാവി ആശങ്കയിലായി. ഇവരുടെ നിയമനത്തെ ചോദ്യംചെയ്ത് 20 പേര്‍ ഹരജി സമര്‍പ്പിച്ചു. ജോലികിട്ടിയ 330 പേരെ എതിര്‍കക്ഷികളാക്കിയാണു ഹൈക്കോടതി കേസെടുത്തത്.
330 പേര്‍ കേസില്‍ കക്ഷി ചേര്‍ന്നില്ലെങ്കില്‍ ഏകപക്ഷീയമായ വിധിയുണ്ടാവുമെന്നാണ് കോടതിയുടെ മുന്നറിയിപ്പ്. പത്രപ്പരസ്യം നല്‍കിക്കൊണ്ടാണ് 330 അസിസ്റ്റന്റുമാരോടും കേസില്‍ കക്ഷിചേരാന്‍ കോടതി ആവശ്യപ്പെട്ടിട്ടുള്ളത്. എഴുത്തുപരീക്ഷയില്‍ നാല്‍പതിലേറെ മാര്‍ക്ക് കിട്ടിയിട്ടും അഭിമുഖത്തിന് മാര്‍ക്ക് നല്‍കാത്തതിനാല്‍ ജോലി കിട്ടിയില്ലെന്നാണ് ജോലി കിട്ടാത്ത 20 പേരുടെ ആരോപണം.
എഴുത്തുപരീക്ഷയില്‍ തങ്ങളെക്കാള്‍ മാര്‍ക്ക് കുറവ് ലഭിച്ചവര്‍ക്ക് അഭിമുഖത്തില്‍ അധിക മാര്‍ക്ക് നല്‍കിയാണ് ജോലി നല്‍കിയതെന്നാണ് ഹരജിക്കാരുടെ ആരോപണം. നിയമനോത്തരവ് ലഭിച്ച അന്നുതന്നെ തിരുവനന്തപുരം സ്വദേശി ഉള്‍പ്പെടെയുള്ളവര്‍ ജോലിയില്‍ പ്രവേശിച്ചതായും പറയുന്നു.
കൂടാതെ മുന്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരേയുള്ള സാമ്പത്തിക അഴിമതി ആരോപണവും മുന്‍ സിന്‍ഡിക്കേറ്റംഗം കോഴ ആവശ്യപ്പെട്ടിട്ടുള്ള ശബ്ദരേഖയും തെളിവുകളായിട്ടുണ്ടെന്നുമാണ് ഹരജിക്കാരുടെ വാദം. ഈ മാസം ഒമ്പതിനാണ് കേസ് പരിഗണിക്കുന്നത്. കേസില്‍ കക്ഷിചേരാനുള്ള ഉത്തരവ് കോടതി പുറപ്പെടുവിച്ചതോടെ വാഴ്‌സിറ്റിയിലെ വിവിധ സര്‍വീസ് സംഘടനകള്‍ അസിസ്റ്റന്റുമാര്‍ക്കുവേണ്ടി കേസ് നടത്താന്‍ തയ്യാറെടുത്ത് പ്രമുഖ അഭിഭാഷകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ‘
കോണ്‍ഗ്രസ്സിലെ എ, ഐ ഗ്രൂപ്പ് സര്‍വീസ് സംഘടനകള്‍ക്കും ലീഗ് സര്‍വീസ് സംഘടനയ്ക്കുമാണ് അസിസ്റ്റന്റ് നിയമനത്തില്‍ അനുയായികളെ കിട്ടിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day