|    Jul 23 Sun, 2017 4:32 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

നിയമനം പാര്‍ട്ടിയുടെ അറിവോടെയല്ല; ശ്രീമതിയെ തള്ളി മുഖ്യമന്ത്രി

Published : 10th October 2016 | Posted By: SMR

കോഴിക്കോട്: മന്ത്രിയായിരിക്കെ മരുമകളെ പേഴ്‌സനല്‍ സ്റ്റാഫില്‍ നിയമിച്ചത് പാര്‍ട്ടിയുടെ അറിവോടെ ആയിരുന്നുവെന്ന പി കെ ശ്രീമതി എംപിയുടെ വാദം തള്ളി മുഖ്യമന്ത്രി. പാര്‍ട്ടിയുടെ അറിവോടെയായിരുന്നില്ല ഈ നിയമനമെന്ന് അന്നു പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ആയിരുന്ന പിണറായി വിജയന്‍ പറഞ്ഞു. കണ്ണൂരില്‍നിന്ന് മലപ്പുറത്തേക്കുള്ള യാത്രയ്ക്കിടെ കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മൂന്നു തസ്തികകളില്‍ മന്ത്രിമാര്‍ക്ക് നേരിട്ടു നിയമനം നടത്താന്‍ അവകാശമുണ്ട്. ബാക്കിയുള്ളത് പാര്‍ട്ടിയുടെ അറിവോടെയായിരിക്കണം. രണ്ടു ഡ്രൈവര്‍മാരില്‍ ഒരാള്‍, വീട്ടിലെ ഫോണെടുക്കാന്‍ ഒരാള്‍, കുക്ക് എന്നിവരെ മന്ത്രിക്കു തീരുമാനിക്കാം. അതു പാര്‍ട്ടി അറിയേണ്ട കാര്യമില്ല. മരുമകളെ നിയമിച്ചതും പാര്‍ട്ടിയോട് ആലോചിച്ചിട്ടല്ല. അത് പാര്‍ട്ടി അറിയേണ്ട കാര്യമായിരുന്നില്ല.
നിയമനം വിവാദമായപ്പോള്‍ പാര്‍ട്ടി റദ്ദാക്കുകയായിരുന്നു. ഇപ്പോള്‍ ഉയര്‍ന്നുവന്ന വിവാദങ്ങള്‍ ഗൗരവമുള്ളതാണ്. ഇക്കാര്യത്തില്‍ പാര്‍ട്ടി കൂട്ടായി ചര്‍ച്ച ചെയ്ത് ഉചിതമായ നടപടി സ്വീകരിക്കും. പ്രതിച്ഛായ തകര്‍ന്നുവെന്ന വിമര്‍ശനം പ്രതിപക്ഷത്തിന്റേതാണെന്ന് വി എസ് അച്യുതാനന്ദന്റെ പ്രസ്താവനയ്ക്കു പരോക്ഷമായി മുഖ്യമന്ത്രി മറുപടി നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക