|    Jul 20 Fri, 2018 10:19 pm
FLASH NEWS

നിയമങ്ങള്‍ പാലിക്കാത്ത സ്‌കൂളുകള്‍ക്കെതിരേ നടപടിയെടുക്കണമെന്ന് എകെപിടിഎ

Published : 24th September 2017 | Posted By: fsq

 

കൊച്ചി: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്ററി എഡ്യുക്കേഷന്റെ(സിബിഎസ്ഇ)നിര്‍ദേശങ്ങളും കേരള സര്‍ക്കാരിന്റെ നോ ഒബ്ജഷന്‍ സര്‍ട്ടിഫിക്കറ്റ്(എന്‍ഒസി)ചട്ടങ്ങളും ജുവനല്‍ ജസ്റ്റിസ് നിയമങ്ങളും ലംഘിച്ചു പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളുടെ അംഗീകാരവും എന്‍ഒസിയും റദ്ദാക്കണമെന്നു ഓള്‍ കേരള പേരന്റ് ടീച്ചര്‍ അസോസിയേഷന്‍(എകെപിടിഎ)സംസ്ഥാന പ്രസിഡന്റ് സുധീര്‍ ജി കൊല്ലാറ വാര്‍ത്ത സമ്മേളത്തില്‍ ആവശ്യപ്പെട്ടു. എറണാകുളം പനങ്ങാട് പ്രവര്‍ത്തിക്കുന്ന ശ്രീ ശ്രീ രവിശങ്കര്‍ സ്‌കൂളിലെ കുട്ടികളെ പുറത്താക്കുമെന്നു പരസ്യമായി സര്‍ക്കുലര്‍ അടിച്ചിറക്കിയ മാനേജ്‌മെന്റ് നടപടി ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണെന്നും സ്‌കൂളിനെതിരേ നടപടി എടുക്കണമെന്നും സുധീര്‍ ആവശ്യപ്പെട്ടു. ന്യായമായ ഫീസ് വര്‍ധനയും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും ചോദ്യം ചെയ്തതാണ് മാനേജ്‌മെന്റിനെ ചൊടിപ്പിച്ചതെന്നും പരാതിപ്പെട്ട രക്ഷകര്‍ത്താക്കളുടെ കുട്ടികളെ ഓഫിസില്‍ വിളിച്ചു വരുത്തി മാനസികമായി പീഡിപ്പിക്കുകയാണന്നും അദ്ദേഹം പറഞ്ഞു. . വിദ്യാഭ്യാസ മന്ത്രിക്കും വിദ്യാഭ്യാസ ഡയറക്ടര്‍ക്കും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മീഷണര്‍ക്കും പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്ത സമ്മേളനത്തില്‍ സംസ്ഥാന കമ്മിറ്റി അംഗം പി ടി ദിലീപ്, ശ്രീ ശ്രീ രവിശങ്കര്‍ സ്‌കൂള്‍ പിടിഎ പ്രസിഡന്റ് പി അനില്‍കുമാര്‍, എം എസ്് ഇന്ദുകുമാര്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss