|    Jan 22 Sun, 2017 7:44 pm
FLASH NEWS

നിയമം ലംഘിച്ച് പണപ്പിരിവ്; രക്ഷിതാക്കള്‍ പ്രതിഷേധമാര്‍ച്ച് നടത്തി

Published : 30th September 2016 | Posted By: Abbasali tf

തിരൂര്‍: വിദ്യാര്‍ഥികളില്‍ ഒരു തരത്തിലുള്ള പണപ്പിരിവും പാടില്ലെന്ന നിയമം ലംഘിച്ച് ചേരുരാല്‍ സ്‌കൂള്‍ അധികൃതര്‍ നടത്തുന്ന പണപ്പിരിവിനെതിരേ അനന്താവൂര്‍ പൗര സമിതിയുടെ നേതൃത്വത്തില്‍ രക്ഷിതാക്കള്‍ സ്‌കൂളിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.  ചേരൂരാലില്‍ നിന്ന് പ്രകടനമായെത്തിയ പ്രതിഷേധക്കാര്‍ സ്‌കൂള്‍ കവാടത്തിനു മുനില്‍ പ്രതിഷേധ സംഗമം നടത്തി. സംഗമം ഇ എന്‍ കെ അലി ഉദ്ഘാടനം ചെയ്തു. ഫൈസല്‍ പരപ്പില്‍, സക്കീര്‍ ചേരുരാല്‍,എം സി കുഞ്ഞീന്‍ സംസാരിച്ചു. തുടര്‍ന്ന് രക്ഷിതാക്കള്‍ സ്‌കൂള്‍ പ്രധാനാധ്യാപകന് നിവേദനം നല്‍കി.  സ്‌കൂളില്‍ ഇനി പിരിവ് നടത്തില്ലെന്നും പിരിച്ചെടുത്ത പണം വിദ്യാര്‍ഥികള്‍ക്ക് തിരിച്ചു നല്‍കണമെന്ന കാര്യത്തില്‍ പിടിഎ യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്നും പ്രധാനാധ്യാപകന്‍ ഉറപ്പു നല്‍കിയതായി പൗരസമിതി ഭാരവാഹികള്‍ അറിയിച്ചു.  വിദ്യാര്‍ഥികളില്‍ ഒരു തരത്തിലുള്ള പണപ്പിരിവും പാടില്ലെന്ന ബാലാവകാശ കമ്മീഷന്റെയും കേന്ദ്ര വിദ്യാഭ്യാസ സമിതിയുടെയും ഉത്തരവ് നിലനില്‍ക്കെയാണ് സ്‌കൂള്‍ അധികൃതര്‍ പണപ്പിരിവ് നടത്തുന്നത്. വിദ്യാര്‍ഥികളില്‍ നിന്നും 100 മുതല്‍ 200 രൂപ വരെയാണ് പിടിഎ ഫണ്ടിലേക്ക് എന്ന് പറഞ്ഞ് പിരിച്ചെടുക്കുന്നത്.4500 ലധികം വിദ്യാര്‍ഥികളാണ് ചേരുരാല്‍ ഹൈസ്‌കൂളില്‍ പഠിക്കുന്നത്.നിയമം ലംഘിച്ച് നടത്തുന്ന പകല്‍കൊള്ള അവസാനിപ്പിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.പ്രതിഷേധസമരത്തിന് നാസര്‍ ചേരുരാല്‍ ,ഹനീഫ ചന്ദനക്കാവ്, സക്കീര്‍ ഇഖ്ബാല്‍ നഗര്‍, എ കെ ജലീല്‍, റഹൂഫ് സുപ്രിയ നേതൃത്വം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക