|    Jul 21 Sat, 2018 12:13 am
FLASH NEWS
Home   >  Todays Paper  >  page 9  >  

നിയമം പാലിച്ചില്ലെങ്കില്‍ ഫേസ്ബുക്ക് വിലക്കുമെന്ന് റഷ്യ

Published : 28th September 2017 | Posted By: fsq

 

മോസ്‌കോ: രാജ്യത്തെ നിയമങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഫേസ്ബുക്കിന് വിലക്ക് ഏര്‍പ്പെടുത്തുമെന്ന് റഷ്യ. റഷ്യന്‍ സെര്‍വറുകളില്‍ മാത്രമേ റഷ്യന്‍ പൗരന്‍മാരുടെ വിവരങ്ങള്‍ സൂക്ഷിക്കാവൂ. പൗരന്‍മാരുടെ വിവരങ്ങള്‍ പുറത്തു വിടരുത്. “ഇതു പാലിച്ചില്ലെങ്കില്‍ അടുത്തവര്‍ഷം മുതല്‍ ഫേസ്ബുക്കിന് രാജ്യത്ത് വിലക്കേര്‍പ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ടു ചെയ്തു. റഷ്യന്‍ പൗരന്‍മാരുടെ വിവരങ്ങള്‍ റഷ്യന്‍ സെര്‍വറിലേ സൂക്ഷിക്കാവൂ എന്ന നിയമം 2014ലാണ് പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ അംഗീകരിച്ചത്. 2015 സപ്തംബറില്‍ നിയമം പ്രാബല്യത്തില്‍ വരുകയും ചെയ്തു.  2018 പകുതിയോടെ ഉപയോക്താക്കളുടെ വിവരങ്ങള്‍ പ്രാദേശിക സെര്‍വറുകളില്‍ മാത്രമാക്കുമെന്ന്്് ട്വിറ്റര്‍ അറിയിച്ചതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss