|    Aug 21 Mon, 2017 10:18 am

നിയമം കാറ്റില്‍പ്പറത്തി പി വി അന്‍വര്‍ എംഎല്‍എയുടെ വാട്ടര്‍തീം പാര്‍ക്ക്‌

Published : 5th August 2017 | Posted By: fsq

 

കോഴിക്കോട്: സമുദ്രനിരപ്പില്‍ നിന്നും 2800 അടി ഉയരത്തില്‍ കക്കാടംപൊയിലിലെ പരിസ്ഥിതി ലോല പ്രദേശത്ത് മലയുടെ ഒരു വശം ഇടിച്ച് നിയമം ലംഘിച്ച് സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെ സിപിഎം സ്വതന്ത്ര എംഎല്‍എയുടെ വാട്ടര്‍തീം പാര്‍ക്ക്.  പി വി അന്‍വര്‍ മാനേജിങ് പാട്ണറും രണ്ടാം ഭാര്യ പി വി ഹഫ്‌സത്ത് പാര്‍ട്ണറുമായ  പീവീആര്‍ നാച്വറോ പാര്‍ക്ക് എന്ന പേരിലാണ് വാട്ടര്‍ തീം പാര്‍ക്ക് പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്. അനുമതിയില്ലാതെ പാര്‍ക്കില്‍ പണം വാങ്ങി പ്രവേശിക്കുന്നത് കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്ത്് ബോര്‍ഡ് യോഗത്തില്‍ വിവാദമായതോടെയാണ്  മലപ്പുറം ജില്ലയിലെ ഒതായിയിലെ യഥാര്‍ഥ വിലാസത്തിനു പകരം കോഴിക്കോടു ജില്ലയിലെ വിലാസത്തിലാണ് പാര്‍ക്കിന്റെ ലൈസന്‍സിനായി അപേക്ഷിച്ചത്. ബിസ്മില്ല, പാലാട്ട് നഗര്‍, ചെറുവണ്ണൂര്‍, കോഴിക്കോട് എന്നവിലാസത്തില്‍ പി വി അന്‍വറും ഭാര്യ ഹഫ്‌സത്തും ലൈസന്‍സിനായി അപേക്ഷ നല്‍കിയത്.  അപേക്ഷയില്‍ 2016 നവംബര്‍ ഒന്നിന് പഞ്ചായത്തീരാജ് നിയമവും കെട്ടിടനിര്‍മാണചട്ടങ്ങളും പാലിക്കാതെ  പാര്‍ക്കില്‍ പ്രവേശിക്കുന്നതിനുള്ള അനുമതി മാത്രം എന്ന പേരില്‍ കൂടരഞ്ഞി പഞ്ചായത്ത് താല്‍ക്കാലിക ലൈസന്‍സ് അനുവദിച്ചതും ദുരൂഹമാണ്.  കെട്ടിടത്തിന്റെ പേരോ നമ്പറോ അടക്കമുള്ള വിവരങ്ങളൊന്നും കാണിക്കാതെ കക്കാടംപൊയില്‍ എന്ന സ്ഥലത്ത് പകല്‍ പാര്‍ക്കില്‍ പ്രവേശിക്കുന്നതിനുള്ള അനുമതി നല്‍കികൊണ്ടാണ് മൂന്നു മാസത്തേക്ക് താല്‍ക്കാലിക ലൈസന്‍ അനുവദിച്ചത്. പാര്‍ക്കില്‍ പ്രകൃതിഭംഗി ആസ്വദിക്കുന്നതിന് ആളുകളെ പ്രവേശിക്കുന്നതിന് അനുമതി നല്‍കണമെന്ന പി വി അന്‍വറിന്റെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ലൈസന്‍സ് അനുവദിച്ചത്. പ്രവേശനഫീസായി 50 രൂപ ഈടാക്കാനും അനുമതി നല്‍കിയിരുന്നു. വൈദ്യുതി ഉപയോഗിച്ചുള്ള യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍  പാടില്ലെന്ന് പഞ്ചായത്ത് ബോര്‍ഡ് യോഗവും നിര്‍ദേശിച്ചു. എന്നാല്‍ ഇവയെല്ലാം കാറ്റില്‍പ്പറത്തിയാണ് ഇപ്പോള്‍ പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത്. വാട്ടര്‍ റൈഡുകളും യന്ത്ര ഊഞ്ഞാല്‍, തോണി. യന്ത്രബൈക്ക് റൈഡ് അടക്കമുള്ളവയാണിപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. പ്രവേശനത്തിന് ഇപ്പോള്‍ 100 രൂപയും  റൈഡുകള്‍ക്ക് അധികമായി 500 രൂപവീതവും ഈടാക്കുന്നുണ്ട്.  വിനോദസഞ്ചാരികളുടെ ജീവനു സുരക്ഷയേകുന്ന ക്രമീകരണങ്ങള്‍ ഒരുക്കാത്ത തും ആശങ്കപരത്തുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക