|    Jun 18 Mon, 2018 11:34 am
FLASH NEWS
Home   >  News now   >  

നിയന്ത്രണരേഖ ഭേദിച്ച് പാകിസ്താന് നേരെ മലയാളികളുടെ പൊങ്കാല ബോംബിംഗ്

Published : 30th September 2016 | Posted By: G.A.G

asim-bajwa

നിയന്ത്രണരേഖയ്ക്കപ്പുറം ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് പിന്നാലെ പാകിസ്താന് നേരെ മലയാളികളുടെ വക മറ്റൊരു അപ്രതീക്ഷിതമായ ആക്രമണം കൂടി. പാക്കിസ്ഥാന്‍ ജനറല്‍ അസിം ബജ്വയ്ക്കാണ് തന്റെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ വക പൊങ്കാല ബോംബിംഗ് നേരിടേണ്ടി വന്നത്. പാക്കഅധിന കശ്്മീരില്‍ ആക്രമണം നടത്തിയെന്ന ഇന്ത്യയുടെ വാദം നുണയാണെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനു പിന്നാലെയാണ് അസിം ബജ്വയ്ക്കു നേരെ മലയാളികള്‍ ശക്തമായ പൊങ്കാലയാക്രമണം നടത്തിയത്. തുടര്‍ന്നു വന്ന പോസ്റ്റുകളുടെ കമന്റ് ബോക്‌സുകളിലെല്ലാം ആക്രമണം തുടരുകയാണ്.

fb-pageപച്ചമലയാളത്തിലുള്ള തെറിവിളികളും ആക്രോശങ്ങളും വെല്ലുവിളികളും കണ്ട് എന്താണ് കാര്യമെന്ന് പിടികിട്ടാതെ അന്തം വിടുകയാണ് പാക്ക് ജനറല്‍. പുട്ടിന് തേങ്ങയെന്നോണം തെറിവിളികള്‍ക്കിടയില്‍ ഇന്ത്യന്‍ പതാകയേന്തിയ പുലിക്കുട്ടിയുടെ അനിമേറ്റഡ് ജിഫുകളും ചിലര്‍ ആക്രമണത്തിന് ഉപയോഗിച്ചിട്ടുണ്ട്. ജനറല്‍ ബജ്്വയ്്ക്കു പുറമെ മറ്റ് പാക്ക് സൈനികരുടെ ഫേസ്ബുക്ക് പേജുകള്‍ കണ്ടെത്തിയും പാക്ക് ന്യൂസ് പേജുകളിലുമെല്ലാം ആക്രമണം തുടരാനുള്ള ഗവേഷണങ്ങളും ശ്രമങ്ങളും ആരംഭിച്ചിരിക്കുകയാണ് മലയാളികള്‍ എന്നാണ് സൂചന

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss