|    Oct 22 Sun, 2017 2:03 pm
FLASH NEWS
Home   >  National   >  

നിയന്ത്രണരേഖയ്ക്കപ്പുറം ഇന്ത്യയുടെ മിന്നലാക്രമണം

Published : 29th September 2016 | Posted By: G.A.G

army
ഉറി ആക്രമണങ്ങള്‍ക്ക് തിരിച്ചടിയെന്നോണം നിയന്ത്രണ രേഖ കടന്ന് അധിനിവേശ കശ്മീരില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ മിന്നല്‍ ആക്രമണം.രാത്രി 2.30ന് ആരംഭിച്ച വെടിവെപ്പ് രാവിലെ 8.30 വരെ നീണ്ടുനിന്നു . സംഭവത്തില്‍ നിരവധി പേര്‍ മരിച്ചതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. അതിര്‍ത്തി കടന്ന് ആക്രമണം നടത്തിയ വിവരം പാകിസ്താനെ അറിയിച്ചതായി ഇന്ത്യയുടെ ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിറ്ററി ഓപ്പറേഷന്‍ രണ്‍ബീര്‍ സിംഗ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഭീകരരെയും അവര്‍ക്ക്് പിന്തുണ നല്‍കുന്നവരെയും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
പ്രദേശത്തെ നുഴഞ്ഞുകയറ്റക്കാരുടെ തന്ത്രപ്രധാന ക്യാംപുകളിലാണ് ആക്രമണം നടത്തിയതെന്നാണ് സൈന്യത്തിന്റെ നിലപാട്.
ഇതോടെ ഇന്ത്യാ പാക് സംഘര്‍ഷം കൂടുതല്‍ രൂക്ഷമായ തലങ്ങളിലേക്ക് നീങ്ങുകയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക