|    May 28 Sun, 2017 6:13 pm
FLASH NEWS

നിയന്ത്രണമല്ല, നിര്‍ത്തല്‍

Published : 20th September 2016 | Posted By: SMR

മദ്യപാനം നിര്‍ത്തണമെന്നാഗ്രഹിക്കുന്ന നിരവധി പേരുണ്ട്. ഒറ്റയടിക്ക് അത് അസാധ്യമാണെന്നാണ് സാമാന്യ നിഗമനം. അതിനാല്‍ കുറേശ്ശെക്കുറേശ്ശെയായി മദ്യപാനാസക്തി നിയന്ത്രിക്കാനാണ് സാമാന്യമായി ഡോക്ടര്‍മാര്‍ ഉപദേശിക്കാറുള്ളത്. മെല്ലെത്തിന്നാല്‍ മുള്ളും തിന്നാം എന്നാണല്ലോ പഴഞ്ചൊല്ല്. മദ്യത്തിന്റെ കാര്യത്തില്‍ മാത്രമെന്തിന് പഴഞ്ചൊല്ലില്‍ പതിരു വീഴണം?
പക്ഷേ, സ്വീഡനിലെ ഗോത്തന്‍ബര്‍ഗ് സര്‍വകലാശാലയില്‍ നടന്ന ഒരു പഠനം ഈ നിഗമനത്തെ നിരാകരിക്കുന്നു. മദ്യപാനം നിയന്ത്രിക്കുന്നതിലേറെ എളുപ്പം ഒറ്റയടിക്ക് പ്രസ്തുത ശീലം നിര്‍ത്തുന്നതാണെന്നാണ് ഈ പഠനം തെളിയിക്കുന്നത്. പഠനത്തിനു വിധേയരായ കുടിയന്‍മാരില്‍ 90 ശതമാനം പേരും ഈ അഭിപ്രായത്തോട് യോജിക്കുകയും ചെയ്യുന്നു. മദ്യപാനത്തിന് പൂര്‍ണ വിരാമമിടുകയാണെങ്കില്‍ അതായിരിക്കും കൂടുതല്‍ ഫലപ്രദം എന്ന് അവര്‍ ഉറപ്പിച്ചു പറയുന്നു.
ഏതായാലും ഒരു കാര്യത്തില്‍ ശാസ്ത്രജ്ഞര്‍ ഏകാഭിപ്രായക്കാരാണ്. മദ്യപാനം നിര്‍ത്താന്‍ മദ്യപാനി സ്വയം വിചാരിച്ചാല്‍ മാത്രം പോരാ. പുറമേ നിന്നുള്ള പ്രചോദനം തീര്‍ച്ചയായും വേണം. കുടി രോഗമായി മാറിയവരെ പ്രസ്തുത ശീലത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ഒരു സഹായി ഉണ്ടാവുകയും വേണം. നിയന്ത്രിക്കുന്നതിന് എന്നല്ല നിര്‍ത്തുന്നതിനും അതുതന്നെയാണ് ആവശ്യം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day