|    Dec 13 Thu, 2018 6:42 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

നിയന്ത്രണത്തിനു കാരണം നിലവിലെ സാഹചര്യങ്ങളെന്ന് ഹൈക്കോടതി

Published : 17th November 2018 | Posted By: kasim kzm

കൊച്ചി: ശബരിമലയില്‍ നിലവിലെ സാഹചര്യങ്ങളാണ് നിയന്ത്രണങ്ങള്‍ക്കു കാരണമെന്ന് ഹൈക്കോടതി. തീര്‍ത്ഥാടകരെ ലോക്കല്‍ പോലിസ് സ്‌റ്റേഷനുകളില്‍ നിന്ന് വാഹന പാസ് എടുക്കാന്‍ നിര്‍ബന്ധിക്കുന്നത് ഭക്തര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നതായി ചൂണ്ടിക്കാട്ടി നല്‍കിയ നാലു ഹരജികള്‍ പരിഗണിക്കുമ്പോഴാണ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വാക്കാല്‍ പരാമര്‍ശം നടത്തിയത്. നേരത്തേ സമാന വിഷയം ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചപ്പോഴും ഇതേ നിരീക്ഷണം നടത്തിയിരുന്നു.
പുതിയ ഹരജികള്‍ ദേവസ്വം ഡിവിഷന്‍ ബെഞ്ച് മുമ്പാകെയാണ് ആദ്യം എത്തിയതെങ്കിലും ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിന് തന്നെ കൈമാറുകയായിരുന്നു. സുരക്ഷ മുന്‍നിര്‍ത്തിയുള്ള ചില നിയന്ത്രണങ്ങള്‍ ശബരിമലയില്‍ ആവശ്യമാണെന്ന് കോടതി വ്യക്തമാക്കി. തുടര്‍ന്നാണ്, ഇപ്പോഴത്തെ സാഹചര്യമാണ് നിയന്ത്രണങ്ങള്‍ക്കു കാരണമെന്ന് വ്യക്തമാക്കിയത്. തുടര്‍ന്ന് ഹരജി 21ന് പരിഗണിക്കാന്‍ മാറ്റി.
അതേസമയം, ശബരിമല ക്ഷേത്രവും പരിസരങ്ങളും പ്രതിഷേധത്തിനുള്ള വേദിയാക്കാന്‍ രാഷ്ട്രീയപ്പാര്‍ട്ടികളെയും സംഘടനകളെയും നേതാക്കളെയും അനുവദിക്കരുതെന്ന് ആവശ്യപ്പെടുന്ന ഹരജിയില്‍ കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. സുപ്രിംകോടതി വിധിയനുസരിച്ചുള്ള യുവതീപ്രവേശനം തടസ്സപ്പെടുത്താന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ബിജെപി, കോണ്‍ഗ്രസ് തുടങ്ങിയ രാഷ്ട്രീയപ്പാര്‍ട്ടികളെയും നേതാക്കളെയും എതിര്‍കക്ഷിയാക്കി തൃശൂര്‍ മാളയിലെ പൈതൃക സംരക്ഷണ സമിതി പ്രസിഡന്റ് കര്‍മചന്ദ്രന്‍ നല്‍കിയ ഹരജിയാണു കോടതി പരിഗണിച്ചത്. പോലിസ് ഉത്തരവാദിത്തത്തോടെ വേണ്ട നടപടികള്‍ എടുക്കുമെന്നു കരുതുന്നതായി ഹരജി പരിഗണിക്കവെ കോടതി നിരീക്ഷിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss