|    Feb 20 Tue, 2018 1:43 am
FLASH NEWS
Home   >  Kerala   >  

നിയന്ത്രണം വിട്ട സിമെന്റ് ലോറി മരത്തിലിടിച്ചു ഡ്രൈവര്‍ മരിച്ചു

Published : 5th May 2017 | Posted By: shins

നെടുമങ്ങാട്: നെടുമങ്ങാട് തേക്കടയില്‍ നിയന്ത്രണം വിട്ട സിമെന്റ് ലോറി റോഡ് വശത്തെ മരത്തിലിടിച്ചു െ്രെഡവര്‍ മരിച്ചു. ആറ്റിങ്ങല്‍ നഗരൂര്‍ കൊടുവഴന്നൂര്‍ ഗണപതിയാംകോണം ഹാശിം മന്‍സിലില്‍ ഹാഷിം ജസീറ ബീവി ദമ്പതികളുടെ മകന്‍ ഷമീര്‍ (28)ആണ് മരിച്ചത്. പുലര്‍ച്ചെ 5 മണിയോടെ ആയിരുന്നു അപകടം. നാഗര്‍കോവിലില്‍ നിന്നും സിമെന്റുമായി വാളകാട്ടിലുള്ള ഗോഡൗണിലേക്ക് വരികയായിരുന്നു. ഉറങ്ങിയതാകാം അപകടകാരണം എന്ന് നെടുമങ്ങാട് പോലീസ് പറഞ്ഞു. ലോറി പൂര്‍ണമായും തകര്‍ന്നു. ഭാര്യ ജിസ്മി. ഒന്‍പതു മാസം പ്രായമായ മുഹമ്മദ് മാലിക്ക് മകനാണ്. സഹോദരങ്ങള്‍ ഷഫീക്, ഫൈസല്‍. സംസ്‌കാരം ഇന്ന് വൈകുന്നേരം നഗരൂര്‍ ജുമാമസ്ജിദ് കബര്‍സ്ഥാനില്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss