|    Mar 23 Thu, 2017 7:47 pm
FLASH NEWS

നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് എന്‍ജിനീയറിങ് വിദ്യാര്‍ഥി മരിച്ചു

Published : 20th March 2017 | Posted By: fsq

 

കാസര്‍കോട്: കാല്‍നടയാത്രക്കാരനെ ഇടിച്ച ശേഷം നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് എന്‍ജിനീയറിങ്് വിദ്യാര്‍ഥി മരിച്ചു.  പൊവ്വല്‍ എല്‍ബിഎസ് കോളജിലെ രണ്ടാംവര്‍ഷ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ കണ്ണൂര്‍ പൊന്ന്യത്തെ തരന്‍സ് സൈമണിന്റെ മകന്‍ റിനോയ് തരന്‍സാ (20)ണ് മരിച്ചത്. ബൈക്കിലുണ്ടായിരുന്ന റിനോയുടെ സുഹൃത്ത് കോഴിക്കോട്ടെ അശ്വിനും കാല്‍നടയാത്രക്കാരനായ ബോവിക്കാനം എട്ടാംമൈലിലെ ഗംഗാധര(60)നും ഗുരുതരമായി പരിക്കേറ്റു. ഇന്നലെ വൈകീട്ട് 5.30ന് ബോവിക്കാനം എട്ടാംമൈലിലായിരുന്നു അപകടം. ബോവിക്കാനത്തെ എടിഎമ്മില്‍നിന്ന് പണം എടുക്കാന്‍ പോയതായിരുന്നു റിനോയും സുഹൃത്തും. ഇതിനിടയില്‍ ഇവര്‍ സഞ്ചരിച്ച ബൈക്ക് ഗംഗാധരനെ ഇടിച്ചതോടെ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു.  ഗുരുതരമായി പരിക്കേറ്റ റിനോയ് മംഗളൂരു ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് മരിച്ചത്.

(Visited 1 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക