|    Oct 20 Sat, 2018 10:07 pm
FLASH NEWS

നിയന്ത്രണം വിട്ട ടോറസ് ലോറി കടയിലേക്ക് ഇടിച്ച് കയറി

Published : 12th December 2017 | Posted By: kasim kzm

അങ്കമാലി: അങ്കമാലി-മഞ്ഞപ്ര റൂട്ടില്‍ നിയന്ത്രണം വിട്ട ടോറസ് ലോറി കടയിലേക്ക് ഇടിച്ച് കയറി. ഇന്നലെ വൈകീട്ട് 6 ന് മൂപ്പന്‍ കവല ബസ്സ് സ്‌റ്റോപ്പിലാണ് അപകടം. നൂറ് കണക്കിന് വിദ്യാര്‍ഥികള്‍ ബസ്സ് കാത്ത് നില്‍ക്കുന്ന സ്ഥലത്താണ് അപകടം. ബസ് സ്‌റ്റോപ്പില്‍ നിര്‍ത്തിയിട്ടിരുന്ന ബസിനെ മറികടക്കവെ നിയന്ത്രണം വിട്ട് ലോറി കടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. പലചരക്ക് കടയുടെ മേല്‍ക്കൂര ഭാഗീകമായി തകരുകയും, മുന്‍ഭാഗത്തെ ഭിത്തി പാടെ ഇടിഞ്ഞ് പോകുകയും ചെയ്തു. തുറവൂര്‍ പാറേക്കാട്ടില്‍ പോളിയുടെ കടയാണ് തകര്‍ന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss