|    Sep 22 Sat, 2018 1:11 pm
FLASH NEWS

നിയന്ത്രണം വിട്ട കാറിടിച്ച് വയോധികയ്ക്ക് സാരമായി പരിക്കേറ്റു

Published : 28th April 2018 | Posted By: kasim kzm

കടയ്ക്കല്‍:നിയന്ത്രണം വിട്ട കാര്‍ ഇടിച്ച്‌വയോധികയ്ക്ക് സാരമായി പരിക്കേറ്റു. കുമ്മിള്‍ സ്വദേശിനിയായ നബീസാ ബീവി(65)യ്ക്കാണ് പരിക്കേറ്റത്.ഇവരെ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കടയ്ക്കല്‍ ടൗണില്‍ അമ്പലം റോഡില്‍സബ്ട്രഷറിക്ക് സമീപം ഇന്നലെ ഉച്ചയ്ക്ക് 12 നായിരുന്നു സംഭവം.കുടുംബത്തോടൊപ്പം ബന്ധുവീട്ടിലേക്ക്‌പോകാനെത്തിയ ഇവരെ ട്രഷറി റോഡില്‍ നിന്നും വന്ന കാര്‍ ഇടിക്കുകയായിരുന്നു. സമീപമുള്ള കടയുടെ ഭിത്തിയോട് ചേര്‍ത്ത് നിര്‍ത്തിയിരുന്ന സ്‌ക്കൂട്ടിയില്‍ ഇടിച്ചാണ് കാര്‍ നിന്നത്. ഭിത്തിയ്ക്കും വാഹനങ്ങള്‍ ക്കുമിടയില്‍ ഞെരുങ്ങിയ വയോധികയെ ഓടിയെത്തിയവര്‍ ഏറെ പണിപ്പെട്ട് പുറത്തെടുത്ത് കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലേയ്ക്കും പിന്നീട്‌മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്കും കൊണ്ടുപോവുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss