|    Oct 19 Fri, 2018 10:20 am
FLASH NEWS

നിയന്ത്രണം വിട്ട കാര്‍ വൈദ്യുത പോസ്റ്റില്‍ ഇടിച്ച് മറിഞ്ഞു; യാത്രക്കാര്‍ രക്ഷപെട്ടു

Published : 10th May 2017 | Posted By: fsq

 

കോതമംഗലം: കൊച്ചി ധനുഷ് കോടി ദേശീയപാതയില്‍ നെല്ലിമറ്റം കോളനി പടിയില്‍ കഴിഞ്ഞ ദിവസം രാത്രി നിയന്ത്രണം വിട്ട കാര്‍ ഇലക്ട്രിക് പോസ്റ്റ് ഇടിച്ച് തലകീഴായി മറിയുകയായിരുന്നു  പുതിയ ആഡംബര കാര്‍ വാങ്ങി വരവെ നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റും സമീപത്തെ ഫാദര്‍ ആബേല്‍ പ്രതിമയുടെ സംരക്ഷണ ഭിത്തിയും തകര്‍ത്ത് ദേശീയ പാതക്കു കുറുകെ തലകീഴായി മറിയുകയായിരുന്നു.കാറിലുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ അദ്്ഭുതകരമായി രക്ഷപെട്ടു, ഓടിയെത്തിയ നാട്ടുകാരും വിവരമറിഞ്ഞെത്തിയ കോതമംഗലം ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്, ആദ്യ മിനിറ്റുകളില്‍ റോഡില്‍ പൊട്ടിവീണ വൈദ്യുത കമ്പികളില്‍ കറന്റ് ഓഫാക്കാന്‍ താമസിച്ചത് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണമായി. പിന്നീട് നാട്ടുകാരില്‍ ചിലര്‍ ഇടപെട്ട് ലൈന്‍ ഓഫ് ചെയ്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കുത്തുകുഴി കുരുക്കൂര്‍ വീട്ടില്‍ ജോസ് കുട്ടി ഷാജി (21), കവളങ്ങാട് പുതുശേരിക്കുടി റോഹന്‍ ബാബു ഏലീയാസ് (22) എന്നീ വിദ്യാര്‍ഥികളാണ് അപകടത്തില്‍ പെട്ടെത്. പ്രദേശത്ത് അപകട വളവില്‍ അടുത്ത നാളുകളില്‍ നിരവധി ജീവന്‍ പൊലിഞ്ഞിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് ഒരു മണിക്കൂറോളം ദേശീയ പാതയില്‍ ഗതാഗത തടസ്സം നേരിട്ടു. പത്ത് കിലോമീറ്റര്‍ അകലെയുള്ള ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി പോയതിനു ശേഷമാണ് പോലിസ് എത്തിയത്. ഇത് നാട്ടുകാരില്‍ പ്രതിക്ഷേധത്തിന് കാരണമായി. ഈ പ്രദേശത്തെ അപകട വളവുകള്‍ മുന്‍കൂട്ടി അറിയാനുള്ള സിഗ്‌നല്‍ ഇതുവരെ സ്ഥാപിച്ചിട്ടില്ല. അശാസ്ത്രീയ റോഡ് നിര്‍മാണത്തിലെ അപാകതയും തുടര്‍ച്ചയായ അപകടങ്ങള്‍ക്ക് കാരണമെന്നും നാട്ടുകാര്‍ ആരോപിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss