|    Oct 19 Thu, 2017 10:12 pm
FLASH NEWS

നിയന്ത്രണം വിട്ട ഇന്നോവ കാര്‍ ആള്‍ട്ടോ കാറിലിടിച്ച് 6 പേര്‍ക്ക് പരിക്ക്

Published : 9th August 2017 | Posted By: fsq

 

പെരുമ്പിലാവ്: അമിത വേഗതയെ തുടര്‍ന്ന് നിയന്ത്രണം വിട്ട ഇന്നോവ കാര്‍ എതിര്‍ദിശയില്‍ നിന്നും വന്ന മാരുതി ആള്‍ട്ടോ കാറില്‍ ഇടിച്ച് 6 പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ഓള്‍ട്ടോ കാറില്‍ സഞ്ചരിച്ച പെരിന്തല്‍മണ്ണ വട്ടത്തൂര്‍ കാപ്പ് സ്വദേശികളായ കാപ്പിങ്ങല്‍ ഹൈദര്‍ മകന്‍ മുഹമ്മദ് ശരീഫ് (19), കോട്ടയില്‍ അബ്ദുള്ള മകന്‍ റിന്‍ഷാദ് (18), പുത്തംകോട്ട് മുഹമ്മദ് മകന്‍ ഷെബീബ് (21), കോട്ടയില്‍ സുഹറ മകന്‍ സിദ്ദീഖ് (20), ചോലക്കല്‍ റെഫീഖ് മകന്‍ റെഷാദ് (20) എന്നിവരെ ഗുരുതര പരിക്കുകളോടെ പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിലും ഇന്നോവ െ്രെഡവര്‍  തൃശൂര്‍ ആനക്കോട്ടില്‍ ബഷീര്‍ മകന്‍ ഫഹീമിനെ (28) അന്‍സാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നരയോടെ അന്‍സാര്‍ സ്‌കൂളിനു മുന്നിലായിരുന്നു അപകടം. ഇന്നോവ കാര്‍ എടപ്പാളില്‍ നിന്നും തൃശൂരിലേക്കും ആള്‍ട്ടോ കാര്‍ തൃശൂരില്‍ നിന്നും പെരിന്തല്‍മണ്ണയിലേക്കും പോകുകയായിരുന്നു. കാറിലുള്ളവരെ വെട്ടിപൊളിച്ചാണ് രക്ഷപ്പെടുത്തിയത്. നാട്ടുകാരും അതുവഴി വന്ന ചങ്ങരംകുളം സണ്‍ റൈസ് ആശുപത്രിയിലെ ആംബുലന്‍സ് ജീവനക്കാരുമാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ അതുവഴിവന്ന പല വാഹന യാത്രക്കാരും വിസമ്മതിച്ചതായും നാട്ടുകാര്‍ പറഞ്ഞു. ഏറെ നേരം ഗതാഗത തടസ്സം നേരിട്ടു. ചങ്ങരംകുളത്തെയും കുന്ദംകുളത്തെയും പോലിസ് സ്ഥലത്തെത്തി ഗതാഗതം പുന:സ്ഥാപിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക