|    Apr 27 Thu, 2017 10:38 am
FLASH NEWS

നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

Published : 29th November 2016 | Posted By: SMR

പെരിന്തല്‍മണ്ണ: നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. രണ്ട് പേര്‍ക്കു പരിക്ക്. പട്ടിക്കാട് മഖാംപടിയിലെ പരേതനായ പുളിക്കല്‍ വേലായുധന്റെ മകന്‍ രാമദാസന്‍(45), കുന്നത്ത് പറമ്പില്‍ റംലത്തിന്റെ മകന്‍ നവാഫ് (30) എന്നിവരാണ് മരിച്ചത്. പട്ടിക്കാട് വടപുറം പാതയില്‍ പട്ടിക്കാട് പതിനെട്ടാംമൈലില്‍ ഞായറാഴ്ച രാത്രി 9.45നാണ് അപകടം.
പാണ്ടിക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ഇരുവരും സഞ്ചരിച്ച ബൈക്ക് റോഡില്‍ നിന്ന് അരികിറങ്ങി നിയന്ത്രണം വിട്ടതാണ് അപകട കാരണമെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. എതിരേ വന്ന സ്‌കൂട്ടറില്‍ ബൈക്ക് ഇടിക്കുകയും ചെയ്തു. സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ടു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. നവാഫ് സംഭവസ്ഥലത്തും രാമദാസന്‍ ആശുപത്രിയിലുമാണ് മരിച്ചത്. മേലാറ്റൂര്‍ പോലിസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം തിങ്കളാഴ്ച ഉച്ചയോടെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. രാമദാസന്റെ മാതാവ്: നാരായണി. ഭാര്യ: പരേതയായ സത്യചിത്ര. മകള്‍: അനന്യ. സഹോദരങ്ങള്‍: അയ്യപ്പന്‍, വാസു, സുബ്രഹ്മണ്യന്‍, (യുഎഇ), അനില്‍, പ്രകാശ് (യുഎഇ), ശ്രീദേവി (വഴിക്കടവ്). നവാഫിന്റെ ഭാര്യ: റഹ്മത്തുന്നിസ. മകന്‍: റയാന്‍. സഹോദരി: ഷഹാന.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day