|    Dec 18 Tue, 2018 1:35 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

നിയന്ത്രണം ലംഘിച്ചാല്‍ അറസ്റ്റ് തുടരുമെന്ന് പോലിസ്

Published : 19th November 2018 | Posted By: kasim kzm

ശബരിമല: മണ്ഡലകാലത്ത് ശബരിമലയില്‍ നിയന്ത്രണം ലംഘിക്കുന്നവര്‍ക്കെതിരേ അറസ്റ്റ് തുടരുമെന്ന് പോലിസ്. ഈ സാഹചര്യത്തില്‍ പോലിസ് നടപടിക്കെതിരേ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ബിജെപി. പോലിസ് നിയന്ത്രണം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണറെ കാണുമെന്ന് ശബരിമല കര്‍മസമിതിയും അറിയിച്ചിട്ടുണ്ട്.
ശബരിമലയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയ പോലിസ് നടപടിക്കെതിരേയാണ് ബിജെപി കോടതിയെ സമീപിക്കുന്നത്. പോലിസ് നിയന്ത്രണം പിന്‍വലിക്കണമെന്നാവും കോടതിയില്‍ ആവശ്യപ്പെടുക. തുലാമാസ, ചിത്തിര ആട്ടപൂജ സമയത്ത് സന്നിധാനത്തുണ്ടായ പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ സംഘര്‍ഷങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്യുന്നതെന്ന് പോലിസ് വ്യക്തമാക്കിയിട്ടുണ്ട്. മുമ്പുണ്ടായ അക്രമസംഭവങ്ങളില്‍ ഇവരുടെ പങ്ക് വ്യക്തമായിക്കഴിഞ്ഞതായും പോലിസ് പറയുന്നു.
രാത്രിയില്‍ ശബരിമല കയറുന്നതിന് പോലിസ് ഏര്‍പ്പെടുത്തിയ നിയന്ത്രണം മറികടന്ന് സന്നിധാനത്തേക്കു പ്രവേശിക്കാന്‍ ശ്രമിച്ചവരെ പോലിസ് തടഞ്ഞതാണ് കഴിഞ്ഞ ദിവസങ്ങളില്‍ അറസ്റ്റിലേക്കു നയിച്ചത്. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികലയും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനും അടക്കമുള്ളവരാണ് അറസ്റ്റിലായത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss