|    Nov 20 Tue, 2018 3:14 am
FLASH NEWS
Home   >  Todays Paper  >  page 10  >  

നിയന്ത്രണം ആര്‍എസ്എസിന് വിട്ടുകൊടുത്ത ആഭ്യന്തര വകുപ്പ് പൂര്‍ണ പരാജയം: എന്‍ വേണു

Published : 7th November 2018 | Posted By: kasim kzm

കോഴിക്കോട്: മൂവായിരത്തോളം പോലീസുകാരെയും കമാന്‍ഡോകളെയും ഇറക്കി നിരോധനാജ്ഞ പ്രഖ്യാപിച്ച് ശബരിമലയില്‍ വന്‍ സുരക്ഷ ഉറപ്പാക്കിയെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വെറും തട്ടിപ്പാണെന്ന് ആര്‍എംപിഐ സംസ്ഥാന സെക്രട്ടറി എന്‍ വേണു.
വിശ്വാസികളുടെ നിയന്ത്രണം പൂര്‍ണ്ണമായും ആര്‍എസ്എസ്സിന് വിട്ടുകൊടുത്ത ആഭ്യന്തര വകുപ്പ് പൂര്‍ണ്ണ പരാജയമാണെന്നും അദ്ദേഹം ആരോപിച്ചു. ഭക്തര്‍ക്ക് പരമാവധി പ്രയാസങ്ങള്‍ ഉണ്ടാക്കിയെന്നത് ഒഴിച്ചുനിര്‍ത്തിയാല്‍ മറ്റൊന്നും ശബരിമലയില്‍ സംഭവിച്ചിട്ടില്ല, അന്‍പത് വയസിന് മുകളിലുള്ള സ്ത്രീകള്‍ ആര്‍എസ്എസ്സ് പരിശോധിച്ച് ഉറപ്പു വരുത്തിയിട്ടാണ് ദര്‍ശനം നടത്തിയത്.
പ്രതിഷേധകരായ വിശ്വാസികളെ പോലീസിന്റെ മൈക്കിലൂടെ ആര്‍എസ്എസ് നേതാക്കളാണ് നിയന്ത്രിച്ചത് എന്നത് യാദൃശ്ചികമല്ല, മുന്‍കൂട്ടി നടന്ന ഒത്തുതീര്‍പ്പുകളുടെ ഭാഗമാണ്. ഇതിനു പിന്നിലെ രാഷ്ട്രീയ ഗൂഡാലോചന പുറത്ത് കൊണ്ടുവരണമെന്നും വേണു പ്രസ്താവനയില്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss