|    Apr 25 Tue, 2017 8:02 pm
FLASH NEWS

നിയന്ത്രണംവിട്ട സ്‌കൂള്‍ ബസ് പാലത്തിന്റെ ചുവരില്‍ ഇടിച്ചു

Published : 4th November 2016 | Posted By: SMR

താനൂര്‍: സ്‌കൂള്‍ ബസ് നിയന്ത്രണംവിട്ട് റെയില്‍വേ അണ്ടര്‍ ബ്രിഡ്ജിന്റെ മതിലിനരികില്‍ ഇടിച്ചു. സംഭവത്തില്‍ 13 കുട്ടികള്‍ക്ക് പരിക്കേറ്റു. താനൂര്‍ കുന്നുംപുറം സ്‌കൂള്‍പ്പടിയില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം. പരപ്പനങ്ങാടിയിലെ സ്വകാര്യ സ്‌കൂളിന്റെ ബസ്സാണ് അപകടത്തില്‍പെട്ടത്. സ്‌കൂള്‍പ്പടിയില്‍ നിന്നും പരിസപ്രദേശത്തു നിന്നും കുട്ടികളുമായി സ്‌കൂളിലേക്ക് പോവുകയായിരുന്നു ബസ്. സ്‌കൂള്‍പടി റെയില്‍വേ പാലത്തിനു സമീപം ഇറക്കത്തില്‍വച്ച് ബസ് നിയന്ത്രണം വിട്ടു. തുടര്‍ന്ന് സമീപത്തെ മതിലില്‍ ഇടിച്ചു. ടയര്‍ ഊരിത്തെറിച്ചതിനെ തുടര്‍ന്ന് അണ്ടര്‍ ബ്രിഡ്ജിന്റെ ചുമരില്‍ ഇടിച്ച് ബസ് നില്‍ക്കുകയായിരുന്നു. പരിക്കേറ്റ ഏഴ് കുട്ടികളെ പരപ്പനങ്ങാടി നഹാസ് ആശുപത്രിയിലും ആറ് പേരെ താനൂര്‍ യൂനിറ്റി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബസ് കാലപ്പഴക്കമുള്ളതാണെന്ന് തിരൂര്‍ ജോ. ആര്‍ടിഒ അഷ്‌റഫ് അറിയിച്ചു. ഇടിയുടെ ആഘാതത്തില്‍ ബസ്സിന്റെ ടയര്‍ ഊരിത്തെറിച്ചതിനെ തുടര്‍ന്നാണ് വലിയ അപകടം ഒഴിവായത്. ബസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവര്‍ സുല്‍ഫിക്കറി (27) നെ പോലിസ് അറസ്റ്റ് ചെയ്തു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day