|    Jan 22 Sun, 2017 9:55 pm
FLASH NEWS

നിയന്ത്രണംവിട്ട സ്‌കൂള്‍ ബസ്സിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു

Published : 28th August 2016 | Posted By: SMR

കൊണ്ടോട്ടി: നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ്  ഇരുചക്രവാഹനങ്ങളിലും ഓട്ടോറിക്ഷയിലുമിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. വേങ്ങര കണ്ണമംഗലം മേപ്പാട്ടുപാറ പുളളാട്ട് വീട്ടില്‍ മുസ്തഫ(51) ആണ് മരിച്ചത്.
മൊറയൂര്‍ വിഎച്ച്എംഎച്ച്എസ്എസിലെ ബസ്സാണ് ഇന്നലെ രാവിലെ 9.30 ഓടെ കൊണ്ടോട്ടി എടവണ്ണപ്പാറ റോഡിലെ നീറാട് അങ്ങാടിയില്‍ അപകടത്തില്‍പ്പെട്ടത്. രാവിലെ മൊറയൂര്‍ സ്‌കൂളില്‍ കുട്ടികളെ ഇറക്കി നീറാട്ടേക്ക് പോവുന്നതിനിടെയാണ് ബസ് അപകടത്തില്‍പ്പെട്ടത്. സംഭവസമയത്ത് ബസ്സില്‍ കുട്ടികളില്ലാത്തതിനാല്‍ വന്‍ അപകടം ഒഴിവായി.
എടവണ്ണപ്പാറ റോഡില്‍ നീറാട് ഇറക്കം ഇറങ്ങുന്നതിനിടെ ബസ് നിയന്ത്രണം വിട്ട് റോഡരികില്‍ നിര്‍ത്തിയിട്ട ഒരു ബൈക്കിലും ഓട്ടോറിക്ഷയിലും ഇടിക്കുകയായിരുന്നു. ഇതിനിടെ എടവണ്ണപ്പാറയിലെ കടയിലേക്ക് പോകുകയായിരുന്ന മുസ്തഫയുടെ സ്‌കൂട്ടറും ബസ്സിനിടയില്‍പ്പെട്ടു. മൂന്ന് വാഹനങ്ങളിലും ഇടിച്ച ബസ് പിന്നീട് റോഡരികിലെ ഒഴിഞ്ഞ സ്ഥലത്താണ് നിന്നത്. ഇടിയുടെ ആഘാതത്തില്‍ പൂര്‍ണമായി തകര്‍ന്ന ഓട്ടോറിക്ഷ ബസ്സിനൊപ്പം ഏറെ ദൂരം നിരങ്ങിയാണ് നിന്നത്. അപകടത്തില്‍പ്പെട്ട മുസ്തഫയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. നീറാട് സ്വദേശി ഖാദറിന്റെ ഓട്ടോയാണ് തകര്‍ന്നത്.
അപകടത്തില്‍ പരിക്കേറ്റ ബസ് ഡ്രൈവര്‍ വേലായുധന്‍ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. കൊണ്ടോട്ടി എസ്‌ഐ സാബുവിന്റെ നേതൃത്വത്തില്‍ പോലിസ് ഇന്‍ക്വസ്റ്റ് നടത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക