|    Feb 24 Fri, 2017 3:01 am

നിയന്ത്രണംവിട്ട ലോറി പാടത്തേക്ക് മറിഞ്ഞു;മൂന്നര മണിക്കൂറോളം ഡ്രൈവര്‍ കുരുങ്ങി

Published : 27th October 2016 | Posted By: SMR

മൂവാറ്റുപുഴ: നിയന്ത്രണംവിട്ട ലോറി പാടത്തേക്ക് മറിഞ്ഞു. മൂന്നര മണിക്കൂറോളം ലോറിയില്‍ കുരുങ്ങിക്കിടന്ന ഡ്രൈവറെ ഫയര്‍ഫോഴ്‌സ് രക്ഷപെടുത്തി ആശുപത്രിയിലെത്തിച്ചു. ഇന്നലെ പുലര്‍ച്ചെ രണ്ടോടെ മാറാടി കായനാട് കവലയിലായിരുന്നു അപകടം. തലയ്ക്കും കാലിനും പരിക്കേറ്റ് ഡ്രൈവര്‍ മുടവൂര്‍ മണ്ണുംകുഴിയില്‍ എം വി മഹേഷ് (33)നെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വെള്ളൂര്‍ എച്ച്എന്‍എല്ലില്‍ ഈറ്റ ഇറക്കിയശേഷം തിരികെ വരുന്നതിനിടെയാണ് ലോറി നിയന്ത്രണം വിട്ട് ഇരുപതടിയോളം താഴ്ചയിലേക്ക് മറിഞ്ഞത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാവാം അപകടത്തിന് കാരണമെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. 5.30ഓടെ നടക്കാനെത്തിയവരാണ് ലോറി അപകടത്തില്‍പ്പെട്ട വിവരം ആദ്യം അറിയുന്നന്. ഈ സമയമത്രേയും വേദന സഹിച്ച് ഡ്രൈവര്‍ വാഹനത്തില്‍ കുരുങ്ങിക്കിടക്കുകയായിരുന്നു.മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടതിനാല്‍ ഡ്രൈവര്‍ക്ക് മറ്റുള്ളവരെ വിളിച്ചറിയിക്കാനും സാധിച്ചില്ല. സ്റ്റിയറിങ്ങിനിടയില്‍ കുരുങ്ങിക്കിടന്ന ഡ്രൈവര്‍ മഹേഷിനെ നാട്ടുകാര്‍ പുറത്തിറക്കാന്‍ നോക്കിയെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സ് സംഘം സ്റ്റിയറിങ് മുറിച്ചുമാറ്റിയശേഷമാണ് മഹേഷിനെ രക്ഷപ്പെടുത്തിയത്. കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന മഹേഷ് അപകടനില തരണം ചെയ്തതായി അധികൃതര്‍ പറഞ്ഞു. അപകടത്തെ തുടര്‍ന്ന് ലോറിയുടെ മുന്‍വശം പൂര്‍ണമായി തകര്‍ന്നു. ഡ്രൈവര്‍ മാത്രമാണ് ലോറിയിലുണ്ടായിരുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക