|    Jan 22 Sun, 2017 9:26 am
FLASH NEWS

നിയന്ത്രണംവിട്ട ലോറി തട്ടുകടയിലേക്ക് പാഞ്ഞുകയറി രണ്ടുപേര്‍ക്കു പരിക്ക്

Published : 7th April 2016 | Posted By: SMR

കായംകുളം: നിയന്ത്രണം വിട്ട ലോറി തട്ടുകടയിലേക്ക് പാ ഞ്ഞുകയറി രണ്ടുപേര്‍ക്ക് പരിക്ക്.
ദേശീയപാതയില്‍ കരീലകുളങ്ങര കളരിക്കല്‍ ജങ്ഷനില്‍ ഇന്നലെ പുലര്‍ച്ചെ 5.30 നായിരുന്നു അപകടം.
പരിക്കേറ്റ തട്ടുകട ഉടമ രാമപുരം വിഷ്ണുഭവനില്‍ സോമന്‍(46),ഉഷസില്‍ ഉത്തമന്‍ എന്നിവരെ കായംകുളം താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലപ്പുഴ ഭാഗത്തേക്ക് പോവുകയായിരുന്നു ഇന്‍സുലേറ്റഡ് ലോറി.
മറ്റൊരു വാഹനത്തെ മറികടന്നു വന്ന കാറില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ട് തട്ടുകടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഈ സമയം തട്ടുകടയില്‍ ഇവര്‍മാത്രമാണ് ഉണ്ടായിരുന്നത്.
പുലര്‍ച്ചെ ചായകുടിക്കാന്‍ കൂടുതല്‍ ആളുകള്‍ എത്തുന്നതിനു മുമ്പായതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 40 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക