|    Jan 19 Thu, 2017 10:19 am

നിയന്ത്രണംവിട്ട ലോഫ്‌ളോര്‍ ബസ് കെഎസ്ആര്‍ടിസി സ്റ്റാന്റിലേക്ക് ഇടിച്ചുകയറി

Published : 8th October 2016 | Posted By: Abbasali tf

തൃശൂര്‍: നിയന്ത്രണം വിട്ട ലോ ഫ്‌ളോര്‍ ബസ് കെഎസ്ആര്‍ടിസി  സ്റ്റാന്‍ഡിലേക്ക് ഇടിച്ച് കയറി. ഗുരുവായൂര്‍-സേലം റൂട്ടിലോടുന്ന തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട്് ബസ്സാണ് അപകടത്തി ല്‍പ്പെട്ടത്്. റാം ചാടിക്കടന്ന ബസ്് സ്റ്റാന്‍ഡിലെ തൂണില്‍ ഇടിച്ച്് നിന്നതിനാല്‍ വന്‍ അപകടം ഒഴിവായി. ബസ് നിയന്ത്രണം വിട്ട്് വരുന്നത് കണ്ട്് യാത്രക്കാര്‍ ഓടിമാറി. ബസ്്് നിര്‍ത്തിയിടുന്നതിനിടയില്‍ ബ്രേക്ക്്് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണം.ഒന്നര വര്‍ഷം മുന്‍പ് സമാനരീതിയില്‍ ഉണ്ടായ അപകടത്തില്‍ രണ്ട്് അന്ധ ക്രിക്കറ്റര്‍മാര്‍ മരിച്ചിരുന്നു.പാലക്കാട് നിന്നത്തെിയ ലോഫ്‌ളോര്‍ വോള്‍വോ ബസ്സാണ് അന്ന്് അപകടത്തില്‍പ്പെട്ടത്. പ്ലാറ്റ്‌ഫോമില്‍ നിന്ന് പിറകോട്ടു പോയ ബസ് സ്‌റ്റേഷന്‍ മാസ്റ്ററുടെ ഓഫിസിനു മുന്നില്‍ നിന്നിരുന്ന യാത്രക്കാരെ ഇടിക്കുകയായിരുന്നു. സ്‌റ്റേഷന്‍ മാസ്റ്ററുടെ ഓഫിസും ജീവനക്കാരുടെ ഡ്രസിങ് റൂമും തകര്‍ത്താണ് ബസ് നിന്നത്.ഇന്നലെ നടന്ന അപകടത്തില്‍ തലനാരിഴയ്ക്കാണ് ദുരന്തം ഒഴിവായതെന്ന് യാത്രക്കാര്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക