|    Mar 24 Fri, 2017 5:52 pm
FLASH NEWS

നിയന്ത്രണംവിട്ട മിനിലോറി മതിലിലിടിച്ച് ഒരാള്‍ക്ക് പരിക്ക്

Published : 12th October 2016 | Posted By: Abbasali tf

ആലുവ: നിയന്ത്രണംവിട്ട മിനിലോറി മതിലിലിടിച്ച് ഡ്രൈവര്‍ക്ക് പരിക്ക്. ആലുവ-പെരുമ്പാവൂര്‍ കെഎസ്ആര്‍ടിസി റൂട്ടില്‍ എന്‍ കെ ഓഡിറ്റോറിയത്തിന് സമീപത്തായി ഇന്നലെ പുലര്‍ച്ചെയായിരുന്നു അപകടം. തമിഴ്‌നാട്ടില്‍നിന്നും വാഴയ്ക്കയുമായി പറവൂര്‍ മാര്‍ക്കറ്റിലേക്ക് എത്തിയ മിനിലോറിയാണ് നിയന്ത്രണംവിട്ട് റോഡരികിലുള്ള മതിലില്‍ ഇടിച്ച് നിന്നത്. അപകടത്തില്‍ ലോറി ഡ്രൈവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഈ ഭാഗത്ത് ഒരാഴ്ചക്കുള്ളില്‍ നടക്കുന്ന 8ാമത്തെ വാഹനാപകടമാണിത്. എല്ലാ അപകടങ്ങളിലും തലനാരിഴക്കാണ് യാത്രക്കാര്‍ രക്ഷപ്പെട്ടത്.

(Visited 11 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക