|    Jul 26 Wed, 2017 10:01 pm
FLASH NEWS

നിയന്ത്രണംവിട്ട മിനിലോറി ടാങ്കര്‍ ലോറിയിലിടിച്ച് 13 പേര്‍ക്ക് പരിക്ക്

Published : 30th August 2016 | Posted By: SMR

അമ്പലപ്പുഴ: പച്ചക്കറി കയറ്റിവന്ന മിനിലോറി നിയന്ത്രണംതെറ്റി ടാങ്കര്‍ ലോറിയിലിടിച്ച് 13 പേര്‍ക്ക് പരിക്ക്. രണ്ട് പേരുടെ നില ഗുരുതരം. ദേശീയപാതയില്‍ വളഞ്ഞവഴി ജങ്ഷനില്‍ ഇന്നലെ പുലര്‍ച്ചെ ആറ് മണിയോടെയാണ് അപകടമുണ്ടായത്.
മൈസൂരില്‍നിന്ന് കായംകുളത്തേക്ക് പച്ചക്കറി കയറ്റിവന്ന മിനിലോറി സ്‌കൂട്ടര്‍ യാത്രക്കാരനെ രക്ഷപെടുത്താന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണംതെറ്റി എതിരെവന്ന ടാങ്കര്‍ ലോറിയിലിടിക്കുകയായിരുന്നു. അപകടത്തില്‍ മിനിലോറിയിലുണ്ടായിരുന്ന കര്‍ണാടക സ്വദേശികളായ നാഗേന്ദ്ര(27), അരുണ്‍ എന്നിവര്‍ക്ക് ഗുരുതര പരിക്കേറ്റു.
മിനിലോറി ഡ്രൈവര്‍ കര്‍ണാടക സ്വദേശി സിദ്ധരാജ്, ക്ലീനര്‍ ശശികുമാര്‍, ടാങ്കര്‍ലോറി ഡ്രൈവര്‍ തിരുവനന്തപുരം പുലിയൂര്‍ക്കോണം പൂവക്കാട് ചന്ദ്രന്‍പിള്ള(42), ക്ലീനര്‍ നീണ്ടകര പുത്തന്‍പുരയില്‍ ബെന്നി കാര്‍ലോസ്(48), ടാങ്കര്‍ ലോറിയിലെ യാത്രക്കാരായ കരുനാഗപ്പള്ളി നാലുംകടവ് പീടികയില്‍ ലിജിന്‍(25), കളമശേരി മുനിസിപ്പല്‍ സൂപ്രണ്ട് ഓച്ചിറ ചങ്ങംകുളങ്ങര ഓര്‍മയില്‍ മുരളി(51), കൊല്ലം കരീപ്പുഴ തട്ടേക്കാട് പടിഞ്ഞാറ്റേതില്‍ ബെന്നി(30), ആലപ്പുഴ കാഞ്ഞിരംചിറ വാലായില്‍ തോമസുകുട്ടി(41), കായംകുളം തുരുത്തി തെക്കേതില്‍ ശംഭുരാജ്(25), കൊല്ലം തഴവ തുണ്ടില്‍ സജികുമാര്‍(42), ചവറ താമരക്കുളം പുതിയ പടീറ്റതില്‍ മോഹനന്‍പിള്ള(47) എന്നിവരെയും ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇടിയുടെ ആഘാതത്തില്‍ രണ്ട് ലോറികളും വേര്‍പിരിക്കാനാവാതെ കുടുങ്ങിക്കിടക്കുകയായിരുന്നു. പിന്നീട് ആലപ്പുഴയില്‍ നിന്ന് രണ്ട് യൂനിറ്റ് ഫയര്‍ഫോഴ്‌സും അമ്പലപ്പുഴ പോലിസും നാട്ടുകാരും ചേര്‍ന്ന് ഒരുമണിക്കൂറിന് ശേഷം ടാങ്കര്‍ലോറി നീക്കിയത്.
അപകടത്തെതുടര്‍ന്ന് രണ്ട് ലോറികളുടെയും മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. അപകടമുണ്ടായശേഷം രണ്ട് മണിക്കൂറോളം ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക