|    Feb 21 Wed, 2018 5:15 am
FLASH NEWS

നിയന്ത്രണംവിട്ട കാര്‍ മറിഞ്ഞ് അഞ്ചുപേര്‍ക്കു പരിക്ക്

Published : 12th February 2018 | Posted By: kasim kzm

ചിറ്റാര്‍: കാര്‍ നിയന്ത്രണം വിട്ടു കാര്‍ തലകീഴായി മറിഞ്ഞ് അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ചിറ്റാര്‍ -വടശ്ശേരിക്കര റോഡില്‍ മണിയാര്‍ പത്തിന്റെവിടുത്തെ വളവില്‍ റബര്‍ തോട്ടത്തിലേക്കാണ് കാര്‍ മറിഞ്ഞത്. വളവിലെ കലുങ്കിന്റെ സംരക്ഷണ മതിലും തകര്‍ത്താണ് കാര്‍ മറിഞ്ഞത്. കാറിലുണ്ടായിരുന്ന പടയനിപ്പാറ സ്വദേശികളായ അനി ഭവനത്തില്‍ തങ്കമ്മയെയും മകള്‍ അനിതയെയും പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജിലും പടയനിപാറ ചെറിയകാവില്‍ കുഞ്ഞുമോളെ കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിലും കാര്‍ ഓടിച്ച പടയനിപാറ വടക്കേമുറിയില്‍ ശമുവേലും ഭാര്യ അമ്മുകുട്ടിയെയും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11.30നാണ് സംഭവം. കാറില്‍ അഞ്ച് യാത്രക്കാരാണ് ഉണ്ടായിരുന്നത്. മാരാമണ്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു.ചിറ്റാര്‍ -വടശ്ശേരിക്കര -ആങ്ങമൂഴി റോഡില്‍ വീതി കൂട്ടി ടാറിങ് പണി നടക്കുകയാണ്. മണിയാര്‍ മുതല്‍ ആങ്ങമൂഴി വരെ ഒരു ലയര്‍ ടാറിങ് കഴിഞ്ഞു. ടാറിങ് കഴിഞ്ഞതോടെ ഇരുചക്ര വാഹന മുള്‍പ്പെടെയുള്ള വാഹനങ്ങള്‍ അമിത വേഗത്തിലാണ് സഞ്ചരിക്കുന്നത്. ടാറിങിന് ശേഷം ഈ റൂട്ടില്‍ നിരവധി വാഹനാപകടങ്ങള്‍ നടന്നു. ഇനിയും ഇതിനു മുകളില്‍ ഒരു ലയര്‍ ടാറിങ് കൂടി നടക്കാനുണ്ട്. ഈ റൂട്ടില്‍ അപകടകരമായ പല വളവുകളുമുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss