|    Aug 17 Thu, 2017 11:38 am
FLASH NEWS

നിയന്ത്രണംവിട്ട കാര്‍ നിരവധി വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ചു

Published : 25th November 2016 | Posted By: SMR

ചങ്ങനാശ്ശേരി: നിയന്ത്രണംവിട്ട ഇന്നോവ കാര്‍ റോഡരികില്‍ പാര്‍ക്കുചെയ്യുകയായിരുന്ന അഞ്ചുബൈക്കുകളേയും ഒരുകാറും ഒരു ഓട്ടോയും ഇടിച്ചു തെറിപ്പിച്ചു. തുടര്‍ന്നു മാമ്മൂട് ജങ്ഷനിലെ ഫുട്പാത്തില്‍  ഇടിച്ചു കയറി നിന്നു.ബുധനാഴ്ച രാത്രി പത്തിനായിരുന്നു സംഭവം. ചങ്ങനാശ്ശേരി ഭാഗത്തുനിന്നും കറുകച്ചാല്‍ ഭാഗത്തേക്കു പോകുകയായിരുന്ന  മാര്‍ത്താണ്ഡം സ്വദേശിയും കുടുംബവും സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. ബൈക്കു നിര്‍ത്തിയ ശേഷം ബൈക്കില്‍ ഇരിക്കുകയായിരുന്ന വീഡിയോഗ്രാഫര്‍ മാമ്മൂട് കാരയക്കാട് ജോമോ(44)ന് അപകടത്തില്‍ പരു—ക്കേറ്റു.ഇയാളെ ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്നവര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.  റോഡരികില്‍ പാര്‍ക്കു ചെയ്തിരുന്ന മറ്റു വാഹനങ്ങളില്‍ ഇടിച്ചെങ്കിലും അതില്‍ യാത്രക്കാര്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. കാറിലെ ഡ്രൈവര്‍ക്കു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് കാര്‍ നിയന്ത്രണം വിട്ടു അപകടമുണ്ടായതെന്നു പോലിസ് പറഞ്ഞു.പോലിസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക