|    Jan 17 Tue, 2017 6:13 am
FLASH NEWS

നിയന്ത്രണംവിട്ട കാര്‍ കുളത്തിലേക്ക് മറിഞ്ഞു; രണ്ടുപേര്‍ക്ക് പരിക്ക്

Published : 11th July 2016 | Posted By: SMR

കൊല്ലങ്കോട:കൊല്ലങ്കോട് നിയന്ത്രണംവിട്ട കാര്‍ കുളത്തിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന രണ്ടു പേര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. പല്ലശ്ശന റോഡില്‍ നിയന്ത്രണംവിട്ട കാര്‍ മുതലിയാര്‍ കുളത്തിന്റെ സംരക്ഷണഭിത്തി തകര്‍ത്ത് 20 അടി താഴ്ച്ചയുള്ള കുളത്തിലേക്ക് മറിയുകയായിരുന്നു.
കാറിലുണ്ടായിരുന്ന ഉടമസ്ഥന്‍ പല്ലശ്ശന ഒഴുവുപാറ കുളവരമ്പ് വീട്ടില്‍ ദേവന്‍ 37, ബന്ധുകൂടിയായ പയ്യല്ലൂര്‍ കുന്നത്ത് വീട്ടില്‍ ഗംഗാധരന്‍ 37, എന്നിവരാണ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്. ഇന്നലെ വൈകുന്നേരം നാലരയോടെയാണ് അപകടം.കോയമ്പത്തൂരില്‍ പെയിന്റിങ് ജോലി ചെയ്യുകയായിരുന്ന ദേവന്‍ ശനിയാഴ്ചയാണ് മാരുതി ആള്‍ട്ടോയുടെ പുതിയ കാര്‍ വാങ്ങിയത്. പയ്യല്ലൂരിലുള്ള ബന്ധു വീട്ടില്‍ പോയി പല്ലശ്ശനയിലേക്കുള്ള വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് നിയന്ത്രണംവിട്ട് ഭിത്തി തകര്‍ത്ത് കാര്‍ മറിഞ്ഞത്. കുളത്തില്‍ പുല്ലുകളും ചണ്ടികള്‍ നിറഞ്ഞു ഭാഗത്തേക്കാണ് മറിഞ്ഞ് വീണത് .മുന്‍ ഭാഗം കുത്തി വീണ കാറിന്റെ ഗ്ലാസുകള്‍ അടക്കാത്തതിനാല്‍ ഇതിലൂടെയാണ് ഇരുവരും കാറിനുള്ളില്‍ നിന്നും രക്ഷപെട്ടത്.
രണ്ടു പേരുടെയും കാലുകള്‍ക്കും ദേഹത്തും നിസാര പരിക്കുകള്‍ മാത്രമേ സംഭവിച്ചിട്ടുള്ളു. കാര്‍ ഉടമസ്ഥനായ ദേവന്റെ ബന്ധു കൂടിയായ ഗംഗാധരന്‍ ഖത്തറില്‍ നിന്നും ലീവിനായി വന്നിട്ട് 10 ദിവസമേ ആയിട്ടുള്ളൂ.
വാഹനത്താന്റെ മുന്നിലേക്ക് ഓടി വന്ന നായയെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചതാണ് അപകടത്താനിടയായതെന്ന് ദേവന്‍ പറഞ്ഞു. കൊല്ലങ്കോട് പോലിസ് എസ്ഐപി സിസഞ്ചീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധിച്ചു. രാത്രി ആറേമുക്കാലോടെയാന്ന് പാലക്കാടു നിന്നും ക്രയിന്‍ സര്‍വീസ് എത്തി വാഹനം പുറത്തേക്കെടുത്തത്. അപകടത്തെത്തുടര്‍ന്നു പല്ലശ്ശന പാതയില്‍ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 30 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക