|    May 23 Tue, 2017 1:12 am
FLASH NEWS

നിയന്ത്രണംവിട്ട് ഓട്ടോറിക്ഷ 20 അടി താഴ്ച്ചയിലേക്ക് മറിഞ്ഞു

Published : 11th July 2016 | Posted By: SMR

കളമശ്ശേരി: യാത്രക്കാരുമായി പോവുകയായിരുന്ന ഓട്ടോയ്ക്കു കുറുകെ നാല്‍ക്കാലി ചാടി നിയന്ത്രണംവിട്ട വണ്ടി 20 അടി താഴ്ച്ചയുള്ള പാടത്തേക്ക് മറിഞ്ഞു. ശനിയാഴ്ച്ച രാത്രി 9.30 ഓടെ എന്‍എഡി റോഡില്‍ അമ്പലപ്പടിക്കു സമീപമാണ് സംഭവം.
എച്ച്എംടി ജങ്ഷനില്‍നിന്നും യാത്രക്കാരുമായി കോമ്പാറയ്ക്കു പോവുകയായിരുന്ന ഓട്ടോയ്ക്ക് കുറുകെയാണ് അമ്പലപ്പടി ബസ് സ്റ്റോപ്പിനു സമീപം വച്ച് പോത്ത് കുറുകെ ചാടിയത്. നിയന്ത്രണംവിട്ട ഓട്ടോറിക്ഷ പാടത്തേക്ക് മറിയുകയായിരുന്നു. ഭാഗ്യംകൊണ്ടാണ് ഡ്രൈവറും യാത്രക്കാരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടത്.
അപകടത്തില്‍ ഓട്ടോറിക്ഷയുടെ മുന്‍ഭാഗവും ചില്ലുകളും തകര്‍ന്നു. എന്‍എഡി റോഡില്‍ നാല്‍ക്കാലികള്‍ വാഹനങ്ങള്‍ക്കു കുറുകെ ചാടി അപകടങ്ങള്‍ പതിവായിരിക്കുകയാണ്. തെരുവുവിളക്കുകള്‍ കുറഞ്ഞ റോഡില്‍ കൂട്ടത്തോടെ നില്‍ക്കുന്ന നാല്‍ക്കാലികളെ മഴയുടെ സമയത്ത് ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പെടാതെ വരുകയും വാഹനങ്ങളുടെ മുമ്പിലേക്ക് എടുത്തു ചാടുന്നതുമാണ് അപകടത്തിനു കാരണമാവുന്നത്. എന്‍എഡി റോഡില്‍ ഇരുചക്രവാഹനങ്ങള്‍ നാല്‍ക്കാലികള്‍ വട്ടംചാടി നിരവധി അപകടങ്ങള്‍ ഇതിനകം തന്നെ സംഭവിച്ചിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day