|    Dec 11 Tue, 2018 3:34 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

നിപ കണക്കുകള്‍ സംബന്ധിച്ച വിവാദം തെറ്റിദ്ധാരണമൂലം: മന്ത്രി

Published : 2nd December 2018 | Posted By: kasim kzm

തിരുവനന്തപുരം: നിപ രോഗബാധിതരുടെ കണക്കുകള്‍ മറച്ചുവച്ചെന്ന രീതിയിലുള്ള വാര്‍ത്തകള്‍ തെറ്റിദ്ധാരണമൂലമാണെന്ന് മന്ത്രി കെ കെ ശൈലജ. നിപ ബാധ തടയുന്നതിന് ആരോഗ്യവകുപ്പ് അമാന്തം കാണിച്ചിട്ടില്ലെന്നും ഇത്ര ഫലപ്രദമായി കേരളം മാത്രമാണു രോഗപ്പകര്‍ച്ച തടഞ്ഞതെന്നും മന്ത്രി പറഞ്ഞു. ലോക എയ്ഡ്—സ് ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
നിപ സംബന്ധിച്ചു മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച റിപോര്‍ട്ട് കൃത്യമായി വായിച്ചവര്‍ക്കു തെറ്റിദ്ധാരണയുണ്ടാവില്ലെന്നു മന്ത്രി പറഞ്ഞു.
ഏതെങ്കിലും പ്രദേശത്ത് വൈറസ്ബാധമൂലം മരണമുണ്ടാവുകയാണെങ്കില്‍ അതിനു മുമ്പ് സമാന രോഗലക്ഷണത്തോടെ മരിച്ച ആളുകളുടെ എണ്ണവും അതേ രോഗംമൂലം മരിച്ചവരുടെ എണ്ണത്തില്‍ ചേര്‍ത്താണു മെഡിക്കല്‍ ജേണല്‍ റിപോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്നത്.
ഇതാണ് നിപയുടെ കാര്യത്തിലുമുണ്ടായത്. നിപ ബാധിച്ചു രണ്ടാമത്തെ മരണം റിപോര്‍ട്ട് ചെയ്തപ്പോള്‍ത്തന്നെ രോഗാണുവിനെ കെണ്ടത്താന്‍ കഴിഞ്ഞതും രോഗപ്പകര്‍ച്ച തടയാന്‍ കഴിഞ്ഞതും ആരോഗ്യവകുപ്പിന്റെ വലിയ നേട്ടമാണ്.
വൈറസ് ബാധയുണ്ടായാല്‍ 65 മുതല്‍ 100 ശതമാനം വരെ മരണസാധ്യതയുള്ള രോഗത്തില്‍നിന്ന് രണ്ടു പേരെ രക്ഷിക്കാന്‍ സാധിച്ചത് അമേരിക്കപോലുള്ള രാജ്യങ്ങള്‍ അദ്ഭുതത്തോടെയാണു കണ്ടത്. നാലുപേര്‍ മരിച്ച കുടുംബത്തില്‍പ്പോലും രോഗലക്ഷണമുണ്ടായിരുന്ന ഒരാള്‍ക്കു നിപയല്ലെന്നു കണ്ടെത്തിയിരുന്നു. അതിനാല്‍ നേരത്തെ മരിച്ചവര്‍ നിപ ബാധിതരാണെന്നു പറയുന്നതില്‍ പ്രസക്തിയില്ലെന്നും മന്ത്രി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss