|    Sep 26 Wed, 2018 4:11 am
FLASH NEWS
Home   >  Kerala   >  

നിപ്പ വൈറസ് രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് രണ്ട് മരണം കൂടി

Published : 22nd May 2018 | Posted By: mi.ptk

കോഴിക്കോട്: നിപ്പ വൈറസ് രോഗബാധയുടെ ലക്ഷണങ്ങളുമായി ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ട് പേര്‍ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന കൂരാച്ചുണ്ട് സ്വദേശി രാജന്‍,നാദാപുരം സ്വദേശി അശോകന്‍ എന്നിവരാണ് മരിച്ചത്. നിപ്പ വൈറസ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് രാജന്റെ രക്ത സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിന്റെ ഫലം ലഭിച്ചിട്ടില്ല. ഇതിനിടെയാണ് ഇന്ന് രാവിലെ മരണം സംഭവിച്ചത്. ഇതോടെ നിപ്പ വൈറസ് രോഗ ലക്ഷണങ്ങളോടെ മരിച്ചവരുടെ എണ്ണം 12 ആയി. ഇവരില്‍ നാല് പേര്‍ക്ക് മാത്രമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.പേരാമ്പ്ര മൂസയുടെ കുടുംബത്തിലെ മൂന്ന് പേരും ജാനകി എന്നവരുമാണ് നിപ ബാധിച്ച് മരിച്ചത്.
അതേസമയം, കേരളത്തില്‍ നിപ്പ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇന്നലെ കോഴിക്കോട്ടെത്തിയ കേന്ദ്രസംഘം ഇന്നും സന്ദര്‍ശനം തുടരും. എയിംസില്‍ നിന്നുള്ള വിദഗ്ദ ഡോക്ടര്‍മാരുടെ സംഘവും ഇന്ന് രാവിലെ കോഴിക്കോട്ടെത്തും. ഉന്നതതല ചര്‍ച്ചകള്‍ക്ക് ശേഷം സംഘം പ്രദേശം സന്ദര്‍ശിക്കും. കേന്ദ്ര മൃഗപരിപാലന വകുപ്പില്‍ നിന്നുള്ള സംഘവും ഇന്ന് കോഴിക്കോട്ടെത്തുന്നുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss