|    Jun 25 Mon, 2018 2:17 am
FLASH NEWS
Home   >  Kerala   >  

നിപ്പയുടെ ഉറവിടം വവ്വാല്‍ അല്ലെന്ന് പരിശോധനാ ഫലം

Published : 25th May 2018 | Posted By: mi.ptk

കോഴിക്കോട്:  സംസ്ഥാനത്ത് സ്ഥിരീകരിച്ച നിപ്പ വൈറസ് ബാധയുടെ ഉറവിടം വവ്വാല്‍ അല്ലെന്ന് പരിശോധനാ ഫലം. ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസില്‍ നടത്തിയ പരിശോധനാ റിപ്പോര്‍ട്ടിലാണ് കണ്ടെത്തല്‍. ചെങ്ങരോത്തെ കിണറ്റില്‍ നിന്ന് പിടിച്ച വവ്വാലുകളുടെ സാമ്പിളുകളാണ് പരിശോധിച്ചത്. നിപ്പ വൈറസ് ആദ്യം റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്രയിലെയും പരിസര പ്രദേശങ്ങളിലെയും വവ്വാല്‍, പന്നി, കന്നുകാലികള്‍, ആട് എന്നിവയുടെ 21 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. വവ്വാലിന്റെ മൂന്നു സാമ്പിള്‍, പന്നിയുടെ എട്ട്, കന്നുകാലിയുടെ അഞ്ച്, ആടിന്റെ അഞ്ച് എന്നിങ്ങനെയാണ് അയച്ചത്. ഇവയുടെ പരിശോധനാ ഫലവും  നെഗറ്റീവാണ്. വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താന്‍ കൂടുതല്‍ പരിശോധനകള്‍ വേണ്ടിവരുമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss