|    Nov 14 Wed, 2018 2:11 am
FLASH NEWS

നിപാ സംശയിച്ചവരുടെ ഫലം നെഗറ്റീവ്

Published : 26th June 2018 | Posted By: kasim kzm

കോഴിക്കോട്: പെരിന്തല്‍മണ്ണ അല്‍ശിഫ ആശുപത്രിയില്‍ നിന്ന് പനി ബാധിച്ച് വിദഗ്ദ്ധ ചികില്‍സയ്ക്കായി  മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ നിപാ നിരീക്ഷണത്തിലായിരുന്നുവെങ്കിലും ഫലം നെഗറ്റീവ്.
മലപ്പുറം ജില്ലയിലെ ഒരു ജനപ്രതിനിധിയേയും രണ്ടു മക്കളേയുമാണ് മെഡിക്കല്‍ കോളജ് ആശുപത്രി പനി ക്ലിനിക്ക് ഐസോലേഷന്‍ വാര്‍ഡില്‍ ശനിയാഴ്ച രാത്രിയോടെ പ്രവേശിപ്പിച്ചത്. അല്‍ശിഫ ആശുപത്രിയില്‍ നിന്ന് നിപാ വൈറസ് ബാധയാണെന്ന സംശയത്തി ല്‍ രക്തസാമ്പിളുകള്‍ പരിശോധനക്കായി മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്കും എറണാകുളം അമൃത ആശുപത്രിയിലേക്കും അയച്ചിട്ടുണ്ടായിരുന്നു. ഇന്നലെ വന്ന റിസള്‍ട്ടിലാണ് നെഗറ്റീവ് സ്ഥിരീകരിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss