|    Sep 25 Tue, 2018 3:18 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

നിപാ സംശയം: ഒരാളെ കൂടി പരിയാരത്ത് പ്രവേശിപ്പിച്ചു

Published : 26th May 2018 | Posted By: kasim kzm

പരിയാരം: പനിയും തലവേദനയും ബാധിച്ച ഒരാളെ കൂടി നിപാ വൈറസ് ബാധിച്ചുവെന്ന സംശയത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരിട്ടി സ്വദേശിയായ യുവാവിനെയാണ് ഇന്നലെ രാവിലെ ആശുപത്രിയിലാക്കിയത്. പനിയും കടുത്ത തലവേദനയും ഛര്‍ദിയും അനുഭവപ്പെട്ട ഇയാളുടെ രക്തത്തിന്റെ സാംപിള്‍ മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ചു.
കഴിഞ്ഞ ദിവസം സമാനമായ ലക്ഷണത്തോടെ അഴീക്കോട് സ്വദേശിനിയായ യുവതിയെയും പരിയാരത്ത് പ്രവേശിപ്പിച്ചിരുന്നു. ഇവരുടെ രക്തത്തിന്റെ സാംപിളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. എന്നാല്‍, പരിയാരത്ത് പ്രവേശിപ്പിച്ചവര്‍ക്ക് നിപാ വൈറസ് ബാധയില്ലെന്ന് ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ. പ്രഭാകരന്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss