|    Jul 20 Fri, 2018 8:18 pm
FLASH NEWS
Home   >  Kerala   >  

നിപാ: വ്യാജവാര്‍ത്ത നല്‍കിയ ജന്മഭൂമിക്കെതിരേ കേസ്

Published : 6th June 2018 | Posted By: mtp rafeek

പേരാമ്പ്ര: നിപാ വൈറസ് ബാധ സംബന്ധിച്ച് തെറ്റിദ്ധാരണജനകവും അടിസ്ഥാന രഹിതവുമായ വാര്‍ത്ത പ്രസിദ്ധീകരിച്ചുവെന്ന പരാതിയില്‍ കോടതി നിര്‍ദേശ പ്രകാരം പെരുവണ്ണാമൂഴി പോലിസ് കേസെടുത്തു. വാര്‍ത്ത തയ്യാറാക്കിയ ജന്മഭൂമി ദിനപത്രം റിപ്പോര്‍ട്ടര്‍, ചീഫ് എഡിറ്റര്‍ എന്നിവരെ പ്രതികളാക്കിയാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. നിപാ ബാധിച്ച് മരണപ്പെട്ട സാബിത്ത്, സ്വാലിഹ് എന്നിവരുടെ മാതാവും സൂപ്പിയുടെ ഭാര്യയുമായ പന്തിരിക്കര വളച്ചുകെട്ടിയില്‍ മറിയം റൂറല്‍ എസ്പിക്ക് നല്‍കിയ പരാതിയിലാണ് കേസ്.

കഴിഞ്ഞ മെയ് 25 ലെ ജന്മഭൂമി ദിനപത്രത്തില്‍ ഒന്നാം പേജില്‍ ‘നിപാ എത്തിയത് മലേസ്യയില്‍ നിന്ന് എന്നും, പരാതിക്കാരിയുടെ മകന്‍ നിപാവൈറസ് മലേസ്യയില്‍ നിന്നും കൊണ്ടുവന്നതാണെന്നുമുള്ള അടിസ്ഥാനമില്ലാത്ത വാര്‍ത്ത നല്‍കി തന്നെയും കുടുംബത്തേയും സമൂഹത്തില്‍ അപകീര്‍ത്തിപെടുത്തിയെന്ന് കാണിച്ചാണ് മറിയം റൂറല്‍ എസ്പിക്ക് പരാതി നല്‍കിയത്. എസ്പി ഈ പരാതി പെരുവണ്ണാമൂഴി പോലിസിന് കൈമാറുകയും തുടര്‍ന്ന് പെരുവണ്ണാമൂഴി പോലിസ് പരാതി പേരാമ്പ്ര കോടതി മുമ്പാകെ സമര്‍പ്പിക്കുകയും കോടതിയുടെ അനുമതിയോടെ കേസെടുക്കുകയുമായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss