|    Jun 22 Fri, 2018 1:23 am
FLASH NEWS
Home   >  Kerala   >  

നിപാ വ്യാജപ്രചാരണം: യുവാവിനെതിരേ കേസ്

Published : 29th May 2018 | Posted By: G.A.G

കണ്ണൂര്‍: നിപാ വൈറസിന്റെ മറവില്‍ നവമാധ്യമങ്ങളിലൂടെ ഭീതിപരത്തുന്ന രീതിയില്‍ വ്യാജപ്രചാരണം നടത്തിയതിനു യുവാവിനെതിരേ ടൗണ്‍ പോലിസ് കേസെടുത്തു. മൂവാറ്റുപുഴ സ്വദേശി പി എം സുനില്‍കുമാറിനെ (28) തിരെയാണ് ജില്ലാ പോലിസ് മേധാവിയുടെ നിര്‍ദേശപ്രകാരം ടൗണ്‍ എസ്‌ഐ ശ്രീജിത്ത് കൊടേരി കേസെടുത്തത്. നിപാ വൈറസ് പകരുന്നത് ബ്രോയിലര്‍ കോഴിയിലൂടെയാണെന്നാണ് ഇയാള്‍ പ്രചരിപ്പിച്ചത്. നിരവധി വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ഫേസ്ബുക്ക് കൂട്ടായ്മകളിലും തെറ്റായ വിവരങ്ങള്‍ നിരന്തരം പ്രചരിപ്പിച്ചുവെന്നതാണ് കേസ്. ജില്ലയില്‍ ആദ്യമായാണ് നിപ്പാ വൈറസിനെതിരേ വ്യാജപ്രചരണം നടത്തിയതിനു ഒരാളുടെ പേരില്‍ കേസെടുക്കുന്നത്. വ്യാജപ്രചരണങ്ങള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെയാണ് നടപടി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss