|    Sep 21 Fri, 2018 1:12 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

നിപാ: മൃഗസംരക്ഷണ വിഭാഗം കൂടുതല്‍ പരിശോധന നടത്തുമെന്ന് മന്ത്രി

Published : 27th May 2018 | Posted By: kasim kzm

തൃശൂര്‍: പേരാമ്പ്രയിലെ കിണറ്റില്‍നിന്നു പിടികൂടിയ വവ്വാലില്‍ നിപാ വൈറസ് കണ്ടെത്താത്ത സാഹചര്യത്തില്‍ മൃഗസംരക്ഷണ വിഭാഗം കൂടുതല്‍ പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ 92 കോടി രൂപ ചെലവഴിച്ച് പൂര്‍ത്തീകരിച്ച 12 പദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങില്‍ അധ്യക്ഷതവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
നിപയെ പ്രതിരോധിക്കാനുള്ള ആസ്‌ത്രേലിയന്‍ മരുന്ന് കോഴിക്കോട്ട് എത്തിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നിപാ നിയന്ത്രണവിധേയമായി. ലോകത്തൊരിടത്തും ഇത്രയും പെട്ടെന്ന് മരണകാരണമായ നിപാ വൈറസിനെ കണ്ടെത്താനായില്ല. പലയിടത്തും കൂട്ട മരണങ്ങള്‍ക്കു ശേഷമാണ് വൈറസിനെ മനസ്സിലായത്. ഇക്കാര്യത്തില്‍ കേരളത്തിന് അഭിമാനകരമായ നേട്ടം കൈവരിക്കാനായതായും മന്ത്രി പറഞ്ഞു. നിപയുടെ മരുന്ന് കണ്ടെത്താനുള്ള ബഹൃദ്പദ്ധതി കേരളത്തില്‍ ആരംഭിക്കും.
ലോകാരോഗ്യ സംഘടനയുടെ സഹായത്തോടെയാവും പഠനം. ഡോ. സൗമ്യ സ്വാമിനാഥന്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ആരോഗ്യരംഗത്ത് കേരളം നേട്ടങ്ങള്‍ കൈവരിക്കുമ്പോഴും ആശങ്ക ഉയര്‍ത്തിയെത്തുന്ന പകര്‍വ്യാധികളുടെ കാരണം കണ്ടെത്താന്‍ ആഴത്തില്‍ പഠനം നടത്തും. പക്ഷിപ്പനി, എച്ച്1 എന്‍1, ഡെങ്കി എന്നിങ്ങനെ ഒന്നല്ലെങ്കില്‍ മറ്റൊന്നായി ഓരോ വര്‍ഷവും നിരവധി മനുഷ്യജീവന്‍ കവരുകയാണ്. ഇതിന്റെ കാരണം കണ്ടെത്താനാവണമെന്നും മന്ത്രി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss