|    Dec 15 Sat, 2018 10:18 am
FLASH NEWS
Home   >  Kerala   >  

നിപാ: കേരളത്തെ നടുക്കിയ പകര്‍ച്ചപനി

Published : 3rd June 2018 | Posted By: Jasmi JMI

കോഴിക്കോട്:മെയ് 17 ന് പൂലര്‍ച്ചെ രണ്ട് മണിയോടെയാണ് മാരകമായി അസൂഖ ബാധിതമായ മുഹമ്മദ് സാലിഹിനെ  കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.28 വയസ്സുള്ള ഒരു ആര്‍കിടെക്ട് ആണ് സാലിഹ്. തുടര്‍ച്ചയായി ചര്‍ദ്ദിയും,കടുത്ത പനിയും,വിഭ്രാന്തിയുമായി ആശുപത്രിയിലെത്തിയ സാലിഹിന് മസ്തിഷ്‌ക്ക വീക്കമുണ്ടാക്കുന്ന വൈറസ് ബാധയാണെന്ന് ഡോ അനൂപ് കൂമാര്‍ തിരിച്ചറിഞ്ഞിരുന്നു.അനൂപ് കൂമാര്‍ സാലിഹിന് വേണ്ട അടിയന്തിര ചികില്‍സ ലഭ്യമാക്കിയെങ്കിലും 9 മണിയോടെ നാഡിരോഗവിദഗ്ദര്‍ പരിശോധിക്കാനായി എത്തി,വളരെ മാരകമായ ഒരു വൈറസ് ബാധയാണിതെന്ന്  എല്ലാവരും തിരിച്ചറിഞ്ഞിരുന്നു.തീവ്രമായ പരിചരണം നല്‍കികൊണ്ടിരുന്നെങ്കിലും സാലിഹിന്റെ അവസ്ഥ വഷളായി കൊണ്ടിരിക്കുകയായിരുന്നു.അയാള്‍ക്ക തികച്ചും വ്യത്യസ്തമായ രോഗ ലക്ഷണങ്ങളായിരുന്നു, രക്തസമ്മര്‍ദ്ദം വളരെയധികം ഉയര്‍ന്നിരുന്നു.അയാളുടെ ശരീരാവയവങ്ങള്‍ തളര്‍ന്നിരുന്നു,ഇത് വരെ തങ്ങല്‍ കണ്ട വൈറസ് ബാധകളില്‍ ഒരിക്കലും കാണിച്ചിട്ടില്ലാത്ത ലക്ഷണങ്ങലായിരുന്നുവെന്നും സാലിഹിനെ ചികില്‍സിച്ച ഡോക്ടര്‍മാരിലൊരാളായ ഡോ:ജയകൃഷ്ണന്‍ പറഞ്ഞു.അദ്ദേഹവും,അദ്ദേഹത്തിന്റെ സംഘവും ഓരോ സാധ്യതകളെയും ഇഴ കീറി പരിശോധിച്ചിരുന്നു,ജപ്പാന്‍ ജ്വരമാണെന്ന സംശംയം തള്ളി കളയേണ്ടി വന്നു,കാരണം സാലിഹിന്റെ സഹോദരന്‍ സാബിത്ത് 12 ദിവസങ്ങള്‍ക്ക് മുമ്പേയാണ് പനിബാധിച്ച് മരിച്ചത്. ജപ്പാന്‍ ജ്വരമായിരുന്നെങ്കില്‍ അത് ആ വീട്ടിലുള്ളവര്‍ക്ക് ഒരേ സമയം തന്നെ ബാധിച്ചേനെ.റാബിസ് ബാധയുമല്ലെന്ന് സ്ഥിരീകരിക്കപെട്ടു,പിന്നീട് വല്ല വിഷ ബാധയുമാണൊയെന്നും പരിശോധിക്കപെട്ടു.അതിനുള്ളില്‍ തന്നെ തങ്ങള്‍ കണ്ട് പിടിക്കാന്‍ ശ്രമിക്കുന്നത് ഒരു പുതിയ വൈറസിനെയാണെന്നും, ഒരു പക്ഷെ കേരളത്തില്‍ ഇന്നേ വരെ ബാധിക്കാത്ത ഒന്നാകുമതെന്നും ഡോക്ടര്‍മാര്‍ തിരിച്ചറിഞ്ഞിരുന്നു.അത് കൊണ്ട് തന്നെ ഡോ അനൂപ് കൂമാര്‍ പൂറത്ത് നിന്ന്ുള്ള സഹായം സ്വികരിക്കാന്‍ തീരുമാനിക്കുകയും മണിപ്പാല്‍ സെന്റെര്‍ ഫോര്‍ വൈറസ് റിസര്‍ച്ചിലെ(എം സി വി) ഡോ.ഗോവിന്ദ കര്‍നാവാര്‍ അരുണ്‍കൂമാറിനെ ബന്ധപെടുകയും ചെയ്തു.45 വയസ്സുള്ള ഡോ.അരുണ്‍കൂമാര്‍ ഇതിന് മുമ്പെ തന്നെ നിരവധി നിഗൂഡ വൈരസ് ബാധകളെ തിരിച്ചറിയുന്നതില്‍ പ്രവര്‍ത്തി പരിചയമുള്ളയാളാണ്,2015ല്‍ യുപിയിലെ ഗോരഖ്്പൂരിലുണ്ടായ ആവര്‍ത്തിച്ചുണ്ടായ വൈറസ് ബാധ കണ്ടെത്തുന്നതില്‍ ഇദ്ദേഹവും സംഘവും പ്രവര്‍ത്തിച്ചിട്ടുണ്ട്.കഴിഞ്ഞ നാല് വര്‍ഷമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വൈറസ് ബാധകളെ പഠിക്കുന്ന ഒരു പ്രോജക്ട്ിന്റെ മേധാവിയാണ് ഡോ.അരുണ്‍ കുമാര്‍.
എന്താണ് നിപ വൈറസ്?
നിപ്പ വൈറസിനെ ആദ്യം കണ്ടെത്തിയത് മലേഷ്യയിലാണ്. 1998ല്‍ പന്നികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലായിരുന്നു കണ്ടെത്തല്‍. രോഗം കണ്ടെത്തിയെ കാംപുങ് സുഗാംയ് നിപ മേഖലയുടെ പേരിലാണ് പിന്നീട് വൈറസ് അറിയപ്പെട്ടത്. നൂറിലധികം മനുഷ്യരും അന്ന് മരിച്ചു.
പന്നികളായിരുന്നു അന്ന് ഈ വൈറസിനെ പകര്‍ത്തിയത്. പിന്നീട് കംബോഡിയ, തായ്‌ലന്‍ഡ് എന്നിവിടങ്ങളിലും രോഗം റിപ്പോര്‍ട്ട് ചെയ്തു. 2004 ല്‍ നിപ ബംഗ്ലാദേശിലുമെത്തി. റ്റീറോപ്പസ് വിഭാഗത്തില്‍പെട്ട വവ്വാലുകള്‍ കടിച്ച ഈത്തപ്പഴങ്ങളില്‍നിന്നാണ് വൈറസ് മനുഷ്യരിലേക്ക് എത്തിയതെന്ന് അന്നത്തെ പഠനങ്ങളില്‍ കണ്ടെത്തി.ബംഗ്ലാദേശില്‍ ബാധിക്കപ്പെട്ട 70% ആളുകളും മരണപെട്ടിരുന്നു.ഈ സമയത്ത് വൈറസ് അതിര്‍ത്തി കടന്ന് രണ്ട് തവണ പശ്ചിമ ബംഗാളിലുംമെത്തിയിരുന്ന്ു.2001,2007 എന്നിവര്‍ഷങ്ങളില്‍ സിലിഗൂരി,നാഡിയ എന്നീ ജില്ലകളിലാണിത് ബാധിച്ചത്.അന്ന്്  70%തോളമാളുകളുടെ ജീവനാണ് നഷ്ട്മായത്.വൈറസ് ബാധയേറ്റവരെ പ്രത്യേക ശ്രദ്ധയോടെ തീവ്ര പരിചരണ യൂണിറ്റില്‍ പരിപാലിക്കുകയാണ് പോംവഴി. വൈറസ് ശരീരത്തില്‍ കടന്നാല്‍ അഞ്ചുമുതല്‍ 14 ദിവസത്തിനുള്ളില്‍ രോഗലക്ഷണം കണ്ടുതുടങ്ങും.

 

നിപാ പഠനത്തിന് അരുണ്‍കൂമാറിനെ പ്രേരിപ്പിച്ചത് രണ്ട് ഘടകങ്ങളാണ്.ഒന്ന് അദ്ദേഹത്തിന്റെ പ്രോജക്ടില്‍ ഉള്‍പെടുന്ന സംസ്ഥാനങ്ങളായ ആസ്സാം,ത്രിപുര എന്നി സംസ്ഥാനങ്ങള്‍ ബംഗ്ലാദേശുമായി  അതിര്‍ത്തി പങ്കിടുന്നുവെന്നതാമ്,രണ്ടാമത്  എപ്പോഴും നിലനില്‍ക്കുന്ന ജൈവയുദ്ധ ഭിഷണിയും,അത് കൊണ്ട് തന്നെ അദ്ദേഹവും സംഘവും നിപ വൈറസ് ബാധയെ പ്രധിരോതിക്കുന്നതിനായി അമേരിക്കയില്‍ നിന്നും പരിശീലനം നേടിയവരാണ്.മെയ് 18ന് സാലിഹിന്റെ സാംപിലുകള്‍ അരുണ്‍ കൂമാറിന് ലഭിക്കുമ്പോള്‍ മറ്റെല്ലാ സാധ്യതകളും അദ്ദേഹവും തള്ളി കളഞ്ഞിരുന്നു.
പേരാമ്പ്ര പന്തിരിക്കര സൂപ്പിക്കടയിലെ ചെങ്ങരോത്ത് വളച്ചുകെട്ടി വീട്ടിലെ മൂന്നുപേര്‍ക്ക് നിപ ബാധിച്ചതാണ് സംസ്ഥാനത്ത് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഇതേതുടര്‍ന്നാണ് ഈ വീടിന്റെ പരിസരത്തുള്ള വവ്വാലുകളാണ് രോഗം പരത്തിയതെന്ന് സംശയിക്കപ്പെട്ടത്.
വളച്ചുകെട്ടി വീട്ടിലെ  മൂസയുടെ കുടുംബം പുതിയ വീട്ടിലേക്ക് താമസം മാറുന്നതിന് മുന്നോടിയായി മൂസയും മക്കളായ സാബിത്തും സാലിഹും കൂടി ഇവിടുത്തെ വീട്ടുവളപ്പിലുള്ള കിണര്‍ വൃത്തിയാക്കിയിരുന്നു. ഈ കിണറ്റില്‍ നിരവധി വവ്വാലുകള്‍ ആവസിച്ചിരുന്നു. പിന്നീട് മെയ് അഞ്ചിന് സാബിത്ത് പനി ബാധിച്ച് മരിക്കുകയും പത്ത് ദിവസത്തിനുശേഷം സാലിഹിനും തുടര്‍ന്ന് പിതാവ് മൂസയ്ക്കും പനി പിടിപെടുകയുമായിരുന്നു. മൂസയുടെ സഹോദര ഭാര്യ മറിയത്തിനും പിനി പിടിപെട്ടിരുന്നു.സാലിഹ് ഈ മെയ് 18ന് മരിച്ചു. പിന്നാലെ 19 ന് മറിയവും മരിച്ചു. ഇതോടെയാണ് നിപ വൈറസിന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞത്. തുടര്‍ന്നാണ് മൂസയും മക്കളും ചേര്‍ന്ന് കിണര്‍ വൃത്തിയാക്കിയ വിവരം വ്യക്തമായതും കിണര്‍ പരിശോധിക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചതും. തുടര്‍ന്ന് കിണറ്റില്‍ വവ്വാലുകളെ കണ്ടെത്തുകയും ഇവയുടെ രക്തം ശേഖരിച്ച് പരിശോധനയ്ക്ക് അയക്കുകയുമായിരുന്നു. കിണര്‍ ആരോഗ്യവകുപ്പ് അധികൃതര്‍ മണ്ണിട്ടു മൂടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വവ്വാലുകള്‍ ആണ് നിപ വൈറസ് പരത്തിയതെന്ന് വ്യാപകമായ രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്.  രോഗം ഗുരുതരാവസ്ഥയിലായി ചികിത്സയിലായിരുന്ന മൂസയും മരണത്തിന് കീഴടങ്ങിയിരുന്നു. മൂസയുടെ മകന്‍ സാബിത്തിന്റെ മരണം നിപ വൈറസ് മൂലമാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. ഇതിനാല്‍ നിപ മൂലമാണ് മരണമെന്ന് സ്ഥിരീകരിക്കപ്പെട്ടില്ല. മൂസയെ കൂടാതെ രണ്ട് മക്കളും സഹോദരഭാര്യയുമാണ് വളച്ചുകെട്ടി വീട്ടില്‍ ഒരു മാസത്തിനിടെ മരിച്ചത്.
ഇത് വരെ നിപ ബാധിക്കപെട്ട 19 പേരില്‍ 17 പേരുടെ ജീവനെടുത്തു,അതായത് 89% മരണസാധ്യതയാണ് കല്‍പ്പിക്കപെടുന്നത്.ഇതോടെ നിപ കേരളക്കരയാകെ ഭീതി പടര്‍ത്തിയിരിക്കുകയാണ്.കോഴിക്കോട് മൂഴുവനായും ആളുകള്‍ എന്‍95 മാസ്‌ക് ധരിച്ച് നടക്കുന്നു. വൈറസ് ബാധയെ കുറിച്ച് പലതരത്തിലുള്ള പ്രചരണങ്ങള്‍ പുറത്തുവന്നതോടെ കോഴിക്കോട് നഗരത്തിലെ പല ഭാഗങ്ങളും ആളൊഴിഞ്ഞ ഇടങ്ങളായി.
അതേ സമയം കേരള ആരോഗ്യവകുപ്പിന്റെ കൃത്യമായ ഇടപെടലുകളുണ്ടായി,നിപ രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ അത് പ്രതീക്ഷിച്ചിരുന്നതായും ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തതായും ആരോഗ്യ മന്ത്രി കെകെ ശൈലജയറിയിച്ചു.രണ്ട് ഘട്ടം കഴിഞ്ഞെന്നും മൂന്നാമതൊരു ഘട്ടം പ്രതീക്ഷിക്കുമ്പോഴും അതിന് തടയിടാനുള്ള  നടപടികളിലാണെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.വ്യാച പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കേസെടുത്തും, കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പെടുതത്തിയും രോഗത്തിന്റെ പകര്‍ച്ച തടയാന്‍ സാധ്യമാവുന്നതൊക്കെ ആരോഗ്യ വകുപ്പ്് ചെയ്യുന്നു.അതേ സമയം നിപയുടെ സ്രോതസ്സ് കണ്ടെത്താന്‍ ഇനിയുമായിട്ടില്ല.രോഗികളുമായി ഏതെങ്കിലും വിധത്തില്‍ ബന്ധപെട്ടിട്ടുള്ള 1400 ആളുകള്‍ നീരീക്ഷണത്തിലാണ്.
പേരാമ്പ്രഭാഗത്ത് ഇനി നിപ്പ പനി റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയില്ല. മുക്കം ആശുപത്രി നിരീക്ഷണത്തിലാണ്. രോഗം സ്ഥിരീകരിക്കുന്നതിനുമുമ്പ് പകര്‍ന്ന ആളുകളാണ് ഇപ്പോള്‍ മരിച്ചിരിക്കുന്നത്. അവസാന കേസ് റിപ്പോര്‍ട്ടോ മരണമോ സംഭവിച്ചതിനുശേഷം 42 ദിവസം പുതിയ സംഭവങ്ങള്‍ ഉണ്ടായിട്ടില്ലെങ്കില്‍ പനി നിയന്ത്രണവിധേയമാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss