|    May 27 Sun, 2018 2:47 am
FLASH NEWS
Home   >  Kerala   >  

‘നിന്റെ നാളുകള്‍ എണ്ണപ്പെട്ടു’;ശുഹൈബിനെതിരായ സിപിഎമ്മിന്റെ കൊലവിളി മുദ്രാവാക്യം പുറത്ത്

Published : 13th February 2018 | Posted By: mi.ptk

കണ്ണൂര്‍: കണ്ണൂര്‍ എടയന്നൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിനെതിരായ സിപിഎം പ്രവര്‍ത്തകരുടെ കൊലവിളി മുദ്രാവാക്യത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. നിന്റെ നാളുകള്‍ എണ്ണപ്പെട്ടു എന്ന മുദ്രാവാക്യമാണ് പ്രവര്‍ത്തകര്‍ വിളിക്കുന്നത്. രണ്ടാഴ്ച മുന്‍പ് എടയന്നൂരില്‍ നടത്തിയ റാലിക്കിടെയാണ് കൊലവിളി മുദ്രാവാക്യം വിളിച്ചത്.

ഇന്നലെ രാത്രി 11.30ഓടെ തെരൂരിലെ തട്ടുകടയില്‍ ചായകുടിക്കുന്നതിനിടെ വാനിലെത്തിയ സംഘം ശുഹൈബിന് നേരെ ബോംബെറിയുകയും വെട്ടിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ റിയാസ് (36), പള്ളിപ്പറമ്പത്ത് നൗഷാദ് (28) എന്നിവര്‍ക്കും പരിക്കേറ്റു. ഇവരെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍  പ്രവേശിപ്പിച്ചിരിക്കുകയാണ്.
അതേസമയം,കൊലപാതകത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് ജില്ലാ സെക്രട്ടറി പി ജയരാജന്‍ പറഞ്ഞു. ശുഹൈബിനെതിരെ സിപിഎം പ്രവര്‍ത്തകര്‍ റാലിയില്‍ വിളിച്ച കൊലവിളി മുദ്രാവാക്യവും കൊലപാതകവും തമ്മില്‍ ബന്ധമുണ്ടോ എന്ന് അന്വേഷിച്ച്  കണ്ടെത്തേണ്ട കാര്യമാണെന്നും ജയരാജന്‍ പറഞ്ഞു. കൊലപാതകത്തില്‍ പങ്കില്ലെന്ന് സിപിഎം എടയന്നൂര്‍ ലോക്കല്‍ കമ്മിറ്റി നേതാക്കളും വ്യക്തമാക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss