|    Jan 17 Tue, 2017 8:20 am
FLASH NEWS

നിന്നു തിരിയാനിടമില്ലാത്ത ഫഌറ്റ്

Published : 20th March 2016 | Posted By: SMR

കണ്ണൂര്‍: മൂന്ന് പേര്‍ക്ക് ഒന്നിച്ചിരിക്കാന്‍ പോലും കഴിയാത്ത വരാന്ത. ഹാള്‍ എന്ന് പറയാന്‍ പോലും പറ്റാത്ത ചെറിയ മുറി. ഒരു കട്ടില്‍ പോലും വയ്ക്കാനാവാത്ത കിടപ്പു മുറി. ഇതിനിടയില്‍ അടുക്കള എന്നത് സങ്കല്‍പം മാത്രം. പ്രത്യേകം മുറികള്‍ വേര്‍തിരിക്കാന്‍ പോലും സ്ഥലമില്ല.
ഈ ഒറ്റമുറിയാണ് മുക്കടവില്‍ ഫഌറ്റ് എന്ന പേരില്‍ കെട്ടിപ്പൊക്കിയത്. തിരുവനന്തപുരത്തു നിന്നു പ്രത്യേകം തയ്യാറാക്കിയ പ്ലാന്‍ പ്രകാരം കേരളത്തില്‍ എവിടെയും പരീക്ഷിച്ചിട്ടാത്ത ‘റോ മോഡല്‍’ ഫഌറ്റ് നിര്‍മിച്ചതെന്നാണ് അധികൃതരുടെ അവകാശം. പുറത്തു നിന്നു നോക്കിയാല്‍ ആറ് കുടുംബങ്ങള്‍ക്കുള്ള ഫഌറ്റ് 12 കുടുംബങ്ങള്‍ക്ക് കഷ്ടപ്പെട്ട് ഭാഗം വച്ചു കൊടുത്ത പ്രതീതിയാണ്.
ഒരു കുടംബത്തിനു പോലും കക്കൂസ് നിര്‍മാണം തുടങ്ങിയിട്ടില്ല. പഴയ വീടിനേക്കാള്‍ നാലിലൊന്നു സൗകര്യം പോലുമില്ലാതെയാണ് പുതിയ ഫഌറ്റ് പൂര്‍ത്തിയാവുന്നതെന്ന് വീട്ടുകാര്‍ പറഞ്ഞു. രണ്ടാളില്‍ കൂടുതല്‍ എത്തിയാല്‍ വീടിനകത്ത് നിന്നു തിരിയാനിടമുണ്ടാവില്ല. നേരത്തെ പൊളിച്ചു മാറ്റിയ സ്ഥലത്തിന്റെ അഞ്ച് മീറ്ററോളം ചുരുക്കിയാണ് പുതിയ ഫഌറ്റ് നിര്‍മിച്ചിരിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 52 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക