|    Aug 15 Wed, 2018 8:02 pm
FLASH NEWS

നിധിയെടുത്തു തരാമെന്ന് പറഞ്ഞ് 82 ലക്ഷം തട്ടിയ ആള്‍ പിടിയില്‍

Published : 12th August 2018 | Posted By: kasim kzm

മണ്ണാര്‍ക്കാട്: വീട്ടിലെ നിധിയെടുത്തു തരാമെന്ന് പറഞ്ഞ് 82 ലക്ഷം തട്ടിയ മന്ത്രവാദി പിടിയില്‍. ചെര്‍പ്പുളശ്ശേരി നെല്ലായ മഞ്ഞാലിങ്കല്‍ അബ്ദുല്‍ അസീസിനെ (62)യാണ് മണ്ണാര്‍ക്കാട് പോലിസ് അറസ്റ്റ് ചെയ്തത്. പയ്യനെടത്തെവീട്ടമ്മയാണ് പണം തട്ടിയതായി പരാതി നല്‍കിയത്.
മന്ത്ര വാദത്തിലൂടെ കോട്ടക്കലിലെ വീട്ടിലെ നിധി എടുത്തു തരാമെന്ന് പറഞ്ഞാണ് ഇയാള്‍ പണംതട്ടിയതെന്ന് പരാതിയില്‍ പറയുന്നു. 2016 മുതലാണ് നിധിയെടുക്കാനുള്ള മന്ത്രവാദം തുടങ്ങിയത്. നിധിയിലേക്ക് എത്താന്‍ ഇടയ്ക്കിടെ മന്ത്രവാദ കര്‍മങ്ങള്‍ ചെയ്യണമെന്ന് അബ്ദുല്‍ അസീസ് ആവശ്യപ്പെടും. ഇതിനായി വീട്ടുകാരില്‍ നിന്ന് വന്‍തുക ഈടാക്കുകയും ചെയ്യും. മന്ത്രവാദം നടത്താനായി കല്‍പ്പകഞ്ചേരിയിലെ 30 സെന്റും വീടും വീറ്റ് 35 ലക്ഷവും കൃഷി സ്ഥലം വിറ്റ് 14 ലക്ഷവും വളവന്നൂരിലെപറമ്പ് വിറ്റ് 22 ലക്ഷവും ആഭരണങ്ങള്‍ വിറ്റ് ആറ് ലക്ഷവും കടം വാങ്ങിയ അഞ്ച് ലക്ഷവും ഉള്‍പ്പടെ 82 ലക്ഷം രൂപ നല്‍കിയെന്ന് പരാതിയില്‍ പറയുന്നു. മന്ത്രവാദം ഫലിക്കാതെ സിദ്ധന്‍ വീട്ടുകാര്‍ക്ക് ഡയമണ്ട് നല്‍കി. നാല് കോടി വിലയുള്ളതാണെന്നാണ് വീട്ടുകാരെ ധരിപ്പിച്ചത്. സിദ്ധന്‍ നല്‍കിയ ഡയമണ്ട് വില്‍ക്കാന്‍ കോഴിക്കോട്ടെത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ട കാര്യം അറിഞ്ഞത്. ഇക്കാര്യം സിദ്ധനെ അറിയിച്ചപ്പോള്‍ 80 ലക്ഷം രൂപയ്ക്ക് ചെക്ക് നല്‍കി. ഇത് ബാങ്കില്‍ നല്‍കിയപ്പോള്‍ ഒപ്പ് യോജിക്കാത്തതിനാല്‍ മടങ്ങി. തുടര്‍ന്നാണു പരാതി നല്‍കിയത്.
പരാതി നല്‍കിയ കുടുംബം ഇപ്പോള്‍ കോട്ടയ്ക്കലിലാണു താമസിക്കുന്നത്. സിദ്ധന്‍ നിലമ്പൂരിലും ചെര്‍പ്പുളശ്ശേരിയിലുമായാണ് താമസിക്കുന്നത്. സിഐ ടി പി ഫര്‍ഷാദ്, എസ്‌ഐ വിപിന്‍ കെ വേണുഗോപാല്‍, സീനിയര്‍ സിപിഒമാരായ നാസര്‍, രാജന്‍, സിപിഒ നവാസ് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss