|    Jun 25 Sun, 2017 4:04 am
FLASH NEWS

നിത്യചിലവിനുള്ള പണമില്ല; നോട്ടുപ്രതിസന്ധിയില്‍ മലയോരമേഖല നിശ്ചലമായി

Published : 14th November 2016 | Posted By: SMR

തിരുവനന്തപുരം: നോട്ടുപ്രതിസന്ധിയില്‍ മലയോരത്തെ തോട്ടം നിര്‍മാണ മേഖലകള്‍ നിശ്ചലമായി. നിത്യചിലവിനുള്ള പണം പോലും ഇല്ലാതെ നെട്ടോട്ടമോടുകയാണ് മേഖലയിലെ തൊഴിലാളികള്‍. വിതുര ഐസറില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ കമ്പനികളുടെ കീഴില്‍ പണിയെടുക്കുന്ന ആയിരത്തിലധികം ഇതര സംസ്ഥാന തൊഴിലാളികള്‍ കൈയിലുളള നോട്ടുമാറാന്‍ കഴിയാത്തതുമൂലം പട്ടിണികിടക്കേണ്ട അവസ്ഥയിലാണ്. കമ്പനികള്‍ ശമ്പളം കൊടുക്കാനാവില്ലെന്നു പറഞ്ഞ് കൈ മലര്‍ത്തി. 10,000 രൂപയാണ് ബാങ്കില്‍നിന്ന് ഒരു ദിവസം പിന്‍വലിക്കാന്‍ കഴിയുന്നത്. ഈ സാഹചര്യം നീങ്ങിക്കിട്ടിയാലേ തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാനാകൂ എന്ന് അധികൃതര്‍ പറയുന്നു.കൈവശമുളള അഞ്ഞൂറിന്റെ നോട്ടുകള്‍ എങ്ങനെ മാറിയെടുക്കുമെന്നതിനെക്കുറിച്ച് പലരും അജ്ഞരാണ്. തോട്ടം മേഖലയിലെ നാമമാത്രമായ ചെറുകിട കച്ചവടക്കാരുടെ കൈവശം ചില്ലറ നല്‍കാനും പണല്ലാതായി. പുതിയ സാധനങ്ങളുടെ ലോഡ് ഇറക്കാനും പണമില്ല. മലയോരത്തെ ഹോട്ടലുകാര്‍ക്കും തട്ടുകടക്കാര്‍ക്കുമൊക്കെ അവശ്യസാധനങ്ങള്‍ പോലും വാങ്ങാന്‍ കഴിയുന്നില്ല. ചില വ്യാപാര സ്ഥാപനങ്ങള്‍ വെള്ളിയാഴ്ച അടച്ചിട്ടു.   പ്രതിസന്ധി എന്ന് മാറിക്കിട്ടുമെന്ന ആശങ്കയിലാണ് മലയോരനിവാസികള്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക