|    Dec 14 Thu, 2017 3:25 pm
FLASH NEWS
Home   >  News now   >  

നിതീഷ്‌കുമാറായിരിക്കും അടുത്ത പ്രധാനമന്ത്രിയെന്ന് മാര്‍കണ്ടേയ കട്ജു

Published : 2nd May 2016 | Posted By: sdq

nitish-kejriwal-katju

ജെഡിയു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറായിരിക്കും അടുത്ത ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന് മുന്‍ സുപ്രീംകോടതി ജസ്റ്റിസ് മാര്‍കണ്ടേയ കട്ജു. നിതീഷ് കുമാര്‍ പ്രധാനമന്ത്രിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഉപ പ്രധാനമന്ത്രിയുമാകുമെന്നാണ് തന്റെ അഭിപ്രായമെന്ന് ജസ്റ്റിസ് കട്ജു ഫെയ്‌സ് ബുക്കില്‍ കുറിച്ചു. ഇവരെ താന്‍ വിമര്‍ശിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇരുവരുടെയും വ്യക്തിപരമായ സമഗ്രതക്കെതിരായി ഒന്നും താന്‍ കേട്ടിട്ടില്ലെന്നും കട്ജു എഫ്്.ബിയില്‍ കുറിച്ചു. എങ്ങനെയാണെങ്കിലും രാജ്യത്തെ ജനങ്ങളാണ് ഇക്കാര്യം തീരുമാനിക്കേണ്ടതെന്നും കട്ജു വ്യക്തമാക്കി.

katju fb

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക