|    Mar 24 Fri, 2017 11:15 pm
FLASH NEWS

നിതീഷിനേക്കാള്‍ സ്വത്ത് മകന്

Published : 4th January 2016 | Posted By: SMR

പട്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനേക്കാള്‍ നാലിരട്ടി ആസ്തി മകന്‍ നിഷാന്ത് കുമാറിനുണ്ടെന്ന് വെളിപ്പെടുത്തല്‍. മൂന്നുദിവസം മുമ്പ് പ്രഖ്യാപിച്ച ബിഹാര്‍ മന്ത്രിമാരുടെ സ്വത്ത് വിവരത്തിലാണ് പിതാവിന്റെയും മകന്റെയും ആസ്തികള്‍ പുറത്തുവന്നത്. നിതീഷ് കുമാറിന് 19 ലക്ഷം ജംഗമവസ്തുക്കളും 40 ലക്ഷം സ്ഥാവരസ്വത്തുകളുമുണ്ട്. 2003 മോഡല്‍ ഹ്യൂണ്ടായ് സാന്‍ട്രോ, ഫോര്‍ഡ് ഇക്കൊ സ്‌പോര്‍ട്‌സ് എന്നീ രണ്ടു കാറുകളാണ് തന്റെ ഉടമസ്ഥതയിലുള്ളതെന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ സാന്‍ട്രോ കാര്‍ അദ്ദേഹത്തിനു സമ്മാനമായി ലഭിച്ചതാണ്. ഇതു കൂടാതെ അദ്ദേഹത്തിന് ആറു പശുക്കളും രണ്ടു പശുക്കിടാങ്ങളുമുണ്ട്. എന്നാല്‍ നിഷാന്ത് കുമാറിന്റെ സ്വത്ത് രണ്ടുകോടി 16 ലക്ഷമാണ്. ഇതില്‍ 1.2 കോടി സ്ഥാവരവും 44 ലക്ഷം ജംഗമവുമാണ്. നാളന്ദ ജില്ലയില്‍ സ്വന്തം ഗ്രാമമായ കല്യാണ്‍ ബിഗാഹയിലുള്ള വീടും അതിലുള്‍പ്പെടും. ഉപമുഖ്യമന്ത്രി ജേതസ്വി യാദവ്, സഹോദരന്‍ തേജ് പ്രതാപ് യാദവ് എന്നിവരുള്‍പ്പെടെയുള്ള മറ്റു മന്ത്രിമാരും സ്വത്ത് വെളിപ്പെടുത്തിയിട്ടുണ്ട്.

(Visited 55 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക