|    Oct 21 Sun, 2018 8:30 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

നിതീഷിനെ അയോഗ്യനാക്കണം : തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രിംകോടതി നോട്ടീസ്‌

Published : 12th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയില്‍ സുപ്രിംകോടതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചു. ബിഹാര്‍ വിദാന്‍ പരിഷത്തിലേക്കുള്ള നാമനിര്‍ദേശ പത്രികയോടൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ നിതീഷ്‌കുമാര്‍ തനിക്കെതിരായ ക്രമിനല്‍ കേസ് മറച്ചുവച്ചതിനാല്‍ അദ്ദേഹത്തിന്റെ കൗണ്‍സില്‍ അംഗത്വം റദ്ദാക്കണമെന്ന ഹരജി പരിഗണിച്ചാണ് കോടതി കമ്മീഷന്റെ പ്രതികരണം ആരാഞ്ഞത്. അഭിഭാഷകനായ എം എല്‍ ശര്‍മയാണ് സുപ്രിംകോടതിയില്‍ ഹരജി നല്‍കിയിരുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, അമിത്‌വ റോയ്, എ എം ഖാന്‍വില്‍കര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. 1991ല്‍ ബര്‍ഹ് ലോക്‌സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് സമയത്ത് പ്രാദേശിക കോണ്‍ഗ്രസ് നേതാവായിരുന്ന സീതാറാം സിങ്ങിനെ കൊലപ്പെടുത്തുകയും മറ്റു നാലു പേരെ പരിക്കേല്‍പ്പിക്കുകയും ചെയ്ത ക്രിമിനല്‍ കേസില്‍ പ്രതിയായ നിതീഷ്‌കുമാര്‍ അക്കാര്യം മറച്ചുവച്ചാണ് സത്യവാങ്മൂലം നല്‍കിയതെന്നാണ് ഹരജിയില്‍ പറയുന്നത്.  ഈകേസില്‍ നിതീഷ്‌കുമാറിനെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സിബിഐയ്ക്ക് നിര്‍ദേശം നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.നിതീഷ്‌കുമാറിനെതിരായ ക്രമിനല്‍ കേസിനെ കുറിച്ച് അറിയാമായിരുന്നിട്ടും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അദ്ദേഹത്തിന്റെ കൗണ്‍സില്‍ അംഗത്വം റദ്ദാക്കിയിട്ടില്ലെന്നും കുമാര്‍ ഇപ്പോഴും ഭരണഘടനാപദവി ആസ്വദിക്കുകയാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss