|    Jul 27 Thu, 2017 12:11 am
FLASH NEWS
Home   >  Todays Paper  >  page 7  >  

നിതാ അംബാനിക്ക് വിവിഐപി സുരക്ഷ

Published : 27th July 2016 | Posted By: SMR

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ധനാഢ്യനായ മുകേഷ് അംബാനിക്ക് പിന്നാലെ ഭാര്യ നിതാ അംബാനിക്കും കേന്ദ്രസര്‍ക്കാറിന്റെ വിവിഐപി സുരക്ഷ. നിതയ്ക്ക് വൈ കാറ്റഗറി സുരക്ഷയാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. മൂന്നുവര്‍ഷങ്ങള്‍ക്കു മുമ്പാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനിക്ക് സര്‍ക്കാര്‍ ഇസഡ് കാറ്റഗറി സുരക്ഷ അനുവദിച്ചത്.
വൈ കാറ്റഗറി സുരക്ഷ അനുസരിച്ച് നിതാ അംബാനിക്കൊപ്പം ഇനി 10 സിആര്‍പിഎഫ് കമാന്‍ഡോകള്‍ അംഗരക്ഷകരായി ഒപ്പമുണ്ടാവും.  കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. ഒരു അകമ്പടി വാഹനവും 10 കമാന്‍ഡോകളുമാണ് സുരക്ഷയ്ക്കായി രാജ്യത്തെ ഏറ്റവും വലിയ അര്‍ധ സൈനിക വിഭാഗം വിട്ടുനല്‍കുക. രാജ്യത്ത് സര്‍ക്കാര്‍ വിവിഐപി സുരക്ഷ അനുവദിക്കപ്പെട്ട ഏക കോര്‍പറേറ്റ് ദമ്പതികളാണ് മുകേഷ് അംബാനിയും നിതാ അംബാനിയും. സുരക്ഷാ സേവനത്തിനു പണം നല്‍കണം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക